റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം

ക​ണ്ണൂ​ർ: റേ​ഷ​ന്‍ കാ​ര്‍ഡി​ലെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 'തെ​ളി​മ 2023' പ​ദ്ധ​തി​യി​ലൂ​ടെ ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 15വ​രെ കാ​ര്‍ഡി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ അ​വ​സ​രം.

അം​ഗ​ങ്ങ​ളു​ടെ​യും കാ​ര്‍ഡു​ട​മ​യു​ടെ​യും പേ​ര്, വ​യ​സ്സ്, മേ​ല്‍വി​ലാ​സം, കാ​ര്‍ഡു​ട​മ​യു​മാ​യു​ള​ള ബ​ന്ധം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താം. കൂ​ടാ​തെ എ​ല്‍.​പി.​ജി, വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ചേ​ര്‍ക്കാം. മ​തി​യാ​യ രേ​ഖ​ക​ള്‍ക്കൊ​പ്പം അ​പേ​ക്ഷ​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡ്രോ​പ് ബോ​ക്സി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ മ​തി.

റേ​ഷ​ന്‍ ക​ട​ക​ളി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍സി, സെ​യി​ല്‍സ്മാ​ന്‍ എ​ന്നി​വ​രു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും, റേ​ഷ​ന്‍ ക​ട ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യി​ക്കാം. കാ​ര്‍ഡു​ട​മ​ക​ള്‍ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Errors in ration card can be corrected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.