ഏ​ഴോം പ​ഞ്ചാ​യ​ത്ത് സ്‌​ക്വ​യ​റി​ൽ സ്ഥാ​പി​ക്കു​ന്ന അ​ക്ഷ​ര​ശി​ൽ​പം

ജനകീയാസൂത്രണത്തിന് സ്മാരകമൊരുക്കി ഏഴോം

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മാ​തൃ​ക​യാ​യ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഏ​ഴോം പ​ഞ്ചാ​യ​ത്തി​ൽ സ്മാ​ര​കം ഒ​രു​ങ്ങു​ന്നു. ഏ​ഴോം രാ​ജ്യ​ത്തെ ആ​ദ്യ ജ​ന​കീ​യ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത ഗ്രാ​മ​മെ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​തി​ന്റെ സ്മാ​ര​ക​മാ​യ അ​ക്ഷ​ര​ശി​ൽ​പം പ​ഞ്ചാ​യ​ത്ത് സ്‌​ക്വ​യ​റി​ൽ സ്ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ലു​ള്ള പ​രി​മി​ത​മാ​യ സ്ഥ​ല​ത്താ​ണ് 14 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത് സ്‌​ക്വ​യ​ർ ഒ​രു​ക്കി​യ​ത്. 1500 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ഇ​വി​ടം പൂ​ച്ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​പാ​ടി​ക​ളു​ടെ വേ​ദി​യാ​യും ഈ ​സ്ഥ​ലം ഉ​പ​യോ​ഗി​ക്കും. ശി​ൽ​പി ഉ​ണ്ണി​കാ​നാ​യി തീ​ർ​ത്ത അ​ക്ഷ​ര​ശി​ൽ​പ​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. റാ​ന്ത​ൽ വെ​ളി​ച്ച​ത്തി​ൽ വാ​യി​ക്കു​ന്ന മു​ത്ത​ശ്ശി​യു​ടെ ശി​ൽ​പ​മാ​ണ് ഒ​രു​ക്കി​യ​ത്.

1985ലാ​ണ് അ​ന്ന​ത്തെ ഏ​ഴോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ടി.​പി. കു​ഞ്ഞി​രാ​മ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴോ​ത്ത് സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്. ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക​മാ​യ പ​ഞ്ചാ​യ​ത്ത് സ്‌​ക്വ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Ezhom prepared a memorial for popular planning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.