താ​വ​ക്ക​ര റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം

റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് പി​ഴ

ക​ണ്ണൂ​ർ: താ​വ​ക്ക​ര റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് 5,000 രൂ​പ പി​ഴ ചു​മ​ത്തി. താ​വ​ക്ക​ര​യി​ലു​ള്ള ഫോ​ൺ​ടെ​ക് എ​ജു​ക്കേ​ഷ​ൻ എ​ന്ന പ​രി​ശീ​ല​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള മാ​ലി​ന്യം, പ്ലാ​സ്റ്റി​ക്, തെ​ർ​മോ​കോ​ൾ പാ​ക്കി​ങ് മെ​റ്റീ​രി​യ​ലു​ക​ൾ എ​ന്നി​വ താ​വ​ക്ക​ര ആ​ശീ​ർ​വാ​ദ് ആ​ശു​പ​ത്രി റോ​ഡ​രി​കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ ഉ​ട​ൻ മാ​ലി​ന്യം സ്ഥാ​പ​ന​ത്തെ​ക്കൊ​ണ്ട് നീ​ക്കം ചെ​യ്യി​ച്ചു. സ്ഥാ​പ​ന​ത്തി​ന് മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം പി​ഴ ചു​മ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്ക്വാ​ഡ് കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ്, സ്ക്വാ​ഡ് ലീ​ഡ​ർ ഷെ​രീ​കു​ൽ അ​ൻ​സാ​ർ, ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യ കെ.​വി. റീ​ന, എ​സ്.​വി. സു​ജി​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Fine for littering on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.