മാ​ടാ​യി​പ്പാ​റ​യി​ൽ ജൂ​ത​ക്കു​ള​ത്തി​ന​ടു​ത്ത് തി​ങ്ക​ളാ​ഴ്ച സ​മൂ​ഹ​ദ്രോ​ഹി​ക​ൾ തീ​യി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ഗ്നി​ബാ​ധ

മാടായിപ്പാറയിലും എരിപുരത്തും തീപിടിത്തം

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ലും എ​രി​പു​ര​ത്തും സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ തീ​യി​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് എ​രി​പു​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ച​ത്. പ​യ്യ​ന്നൂ​രി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ സ​ർ​വി​സാ​ണ് തീ​യ​ണ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് മാ​ടാ​യി​പ്പാ​റ​യി​ലെ ജൂ​ത​ക്കു​ളം പ​രി​സ​ര​ത്ത് തീ ​പ​ട​ർ​ന്ന​ത്. ഒ​ന്ന​ര ഏ​ക്ക​േ​റാ​ളം ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു. പ​യ്യ​ന്നൂ​രി​ൽ​നി​ന്ന്​ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

അ​ഗ്നി​ക്കി​ര​യാ​യ ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ൾ നി​ര​വ​ധി ജീ​വി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ളി​ലാ​ണ് വാ​ന​മ്പാ​ടി പ​ക്ഷി മു​ട്ട​യി​ടു​ന്ന​ത്. മാ​ടാ​യി​പ്പാ​റ​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന തീ​പി​ടി​ത്തി​ൽ അ​പൂ​ർ​വ സ​സ്യ​ങ്ങ​ളും ഉ​ര​ഗ​ങ്ങ​ളും ശ​ല​ഭ​ങ്ങ​ളും നാ​ശ​മ​ട​യു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ആ​ഴ്ച​യി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ​യാ​ണി​വി​ടെ സ​മൂ​ഹ​ദ്രോ​ഹി​ക​ൾ തീ​യി​ടു​ന്ന​ത് . എ​ന്നാ​ൽ, ഇ​വ​രെ ക​ണ്ടെ​ത്താ​നോ പി​ടി​കൂ​ടി ന​ട​പ​ടി​യെ​ടു​ക്കാ​നോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - fire at madayippara and eripuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.