കണ്ണൂർ: മത്സ്യബന്ധനത്തിനുപോയി കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡിെൻറ സഹായത്തോടെ രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ സ്റ്റീഫൻ ഫ്രാൻസിസ് (59), അരുൺ ആൻഡ്രൂസ് (35), സുരൻ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
തലശ്ശേരി തലായി കടപ്പുറത്തുനിന്നും ചൊവ്വാഴ്ച കടലിൽപോയ ഇവർ നാല് ദിവസമായിട്ടും തിരിച്ചെത്താത്തതിനാലാണ് കോസ്റ്റ് ഗാർഡിെൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. ശനിയാഴ്ച രാവിലെ കണ്ണൂർ വളപട്ടണം കടൽഭാഗത്ത് 15 നോട്ടിക്കൽ മൈൽ ദൂരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇവര്‍ പോയ ബോട്ടില്‍ വയര്‍ലെസ് സംവിധാനം ഇല്ലാത്തതിനാല്‍ ഒരുവിധ ആശയവിനിമയത്തിനും സാധിച്ചിരുന്നില്ല. ഇതോടെ കനത്ത കാറ്റിലും മഴയിലും മൂവരും കടലിൽ ഒറ്റപ്പെടുകയായിരുന്നു.
കോസ്റ്റ്ഗാർഡ് കണ്ടെത്തുേമ്പാൾ ഇവരുടെ ബോട്ടിലെ ഇന്ധനവും കൈയിൽ കരുതിയിരുന്ന ഭക്ഷണവുമടക്കം തീർന്ന നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.