പു​ക​പ്പു​ര​യിലെ തീ അഗ്നിശമനസേന നിയന്ത്രണവിധേയമാക്കുന്നു

അഞ്ചു ക്വിൻറൽ റബർഷീറ്റ് കത്തിനശിച്ചു

ഇ​രി​ട്ടി: പു​ക​പ്പു​ര​ക്ക്​ തീ​പി​ടി​ച്ച്​ അ​ഞ്ചു ക്വി​ൻ​റ​ലോ​ളം റ​ബ​ർ​ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു. ക​ച്ചേ​രി​ക്ക​ട​വി​ലെ ക​പ്പ​ലു​മാ​ക്ക​ൽ ഡാ​ർ​ജി കു​ര്യ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ക​പ്പു​ര​യും ഷീ​റ്റു​മാ​ണ് ന​ശി​ച്ച​ത്. അ​ഗ്നി​ര​ക്ഷാ യൂ​നി​റ്റ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ബു​ധ​നാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ണ​ക്കി സൂ​ക്ഷി​ച്ച​തും ഉ​ണ​ക്കാ​നി​ട്ട​തു​മാ​യ അ​ഞ്ചു ക്വി​ൻ​റ​ലി​ൽ അ​ധി​കം റ​ബ​ർ ഷീ​റ്റു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

പു​ക​പ്പു​ര​ക്ക്​ തീ​പി​ടി​ച്ച​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ ഫി​ലി​പ്പ് മാ​ത്യു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Tags:    
News Summary - Five quintals of rubber sheet burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.