കണ്ണൂര്‍: ഇത്തവണ പ്രളയവും പ്രകൃതിദുരന്തവും ഒഴിയണേയെന്നാണ് ജനങ്ങളുടെ, പ്രത്യേകിച്ചും മലയോര ജനതയുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥന. എന്നാല്‍, രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴ ഈ പ്രാര്‍ഥനക്കിടയിലും ജനമനസ്സുകളില്‍ നിറക്കുന്നത് ഭീതിയാണ്. ഓരോ കാലവര്‍ഷവും പിന്നിടുന്നത് ജനങ്ങളുടെ മനസ്സില്‍ മറക്കാനാവാത്ത മുറിവ് അവശേഷിപ്പിച്ചാണ്.
2018ലെ ആദ്യ പ്രളയത്തില്‍ ജില്ലക്ക് രണ്ടു ജീവനുകളാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിലെ എടപ്പുഴ വാര്‍ഡിലായിരുന്നു ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായത്.
ഇമ്മട്ടിയില്‍ തോമസ് (75), തോമസിെൻറ മകന് ജയ്സെൻറ ഭാര്യ ഷൈനി (35) എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 2018 പ്രളയത്തിലെ കേരളത്തിലെ ആദ്യത്തെ ഉരുള്‍പൊട്ടല്‍ മരണമായിരുന്നു ഇവരുടേത്. പക്ഷേ, ആ വര്‍ഷം മറ്റു ജില്ലകളില്‍ കാലവര്‍ഷം വലിയ ദുരന്തം ഉണ്ടാക്കിയപ്പോഴും കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ഉരുള്‍പൊട്ടലോ ദുരന്തങ്ങളോ ഉണ്ടായില്ലെന്ന ആശ്വാസമുണ്ടായിരുന്നു.
2019ല്‍ അയ്യന്തോട് ഉള്‍പ്പെടെ പലയിടത്തും ഉരുള്‍പൊട്ടി. വീടുകള്‍ നിരവധി തകര്‍ന്നു.
പക്ഷേ, ആളപായമുണ്ടായില്ലെന്നതും ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസത്തിന് വകനല്കിയിരുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രധാനമായും മലയോര ജനതയുടെ ഉള്ളിലാണ് ആശങ്കയുണ്ടാക്കുന്നത്.
ഭാര്യയെയും പിതാവിനെയും വീടിനെയും ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചെത്തിയ മലവെള്ളം തുടച്ചുനീക്കിയപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയത് ഇമ്മട്ടിയില്‍ ജെയ്സനായിരുന്നു. ജെയ്സെൻറ തകര്‍ന്ന വീടിനു പകരം പുതിയ വീട് നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും മറ്റും ധനസഹായത്തോടെ പാറക്കപ്പാറ പള്ളിക്ക് സമീപത്തായാണ് വീട് നിര്‍മാണം നടക്കുന്നതെന്ന് എടപ്പുഴ വാര്‍ഡ് അംഗം ജോസഫ് നടുത്തോട്ടത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.