കണ്ണൂർ: നഗരത്തിലെ രാജീവ്ഗാന്ധി റോഡിലെത്തുന്ന വാഹനങ്ങൾ അൽപം ശ്രദ്ധിച്ചുവേണം പോകാൻ. ഏതുനിമിഷവും ടയറുകൾ തെന്നാനും വീഴാനുമുള്ള സാധ്യതയേെറയാണ്. പുതുതായി ഇൻറർലോക്ക് വിരിച്ച റോഡിലാണ് വാഹനാപകടം തുടർക്കഥയാവുന്നത്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും തെന്നലിന് ഇരകളാകുന്നത്. കഴിഞ്ഞദിവസം മാത്രം ഏഴ് ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. മിക്കയാത്രക്കാർക്കും കൈക്കും കാലിനുമടക്കം പരിക്കേറ്റിട്ടുണ്ട്. വണ്ടികൾക്കും കാര്യമായ തകരാറുകളുണ്ടാവുന്നുണ്ട്. മഴക്കാലം തുടങ്ങിയതോടെ അപകടത്തിൽപെട്ട യാത്രക്കാരെ എഴുന്നേൽപിക്കാനും ശുശ്രൂഷ നൽകാനും മാത്രമാണ് ഈ ഭാഗത്തെ വ്യാപാരികൾക്കും ചുമട്ടുകാർക്കും സമയമുള്ളൂ. ദിവസേന നിരവധിപേരാണ് ഇൻറർലോക്കിൽ വീഴുന്നത്. പെട്ടെന്നുള്ള ബ്രേക്ക്പിടിത്തത്തിലും വെട്ടിക്കലിലും അപകടം അൽപം കടുത്തതാവും. ഒന്നരമാസം മുമ്പാണ് ഈ ഭാഗത്ത് ഇൻറർലോക്ക് വിരിച്ചത്. മഴ തുടങ്ങിയതോടെയാണ് തെന്നൽ തുടങ്ങിയത്. ഇൻറർലോക്ക് വിരിച്ചതിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
മഴവെള്ളം ഓടയിലേക്ക് ഇറങ്ങാനുള്ള സൗകര്യംപോലും ഒരുക്കാതെയാണ് നിർമാണമെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സമീപത്തെ പള്ളിയുടെ അരികിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഓവുചാലിലെത്താൻ നേരത്തെ സൗകര്യമുണ്ടായിരുന്നു. ഇൻറർലോക്ക് വിരിച്ചതോടെ വെള്ളം ഒഴുകാനുള്ള ചാലുകളില്ലാതായി. റോഡിൽ കാറും ഒാട്ടോയും അടക്കമുള്ള വാഹനങ്ങൾ ബ്രേക്ക് ചെയ്യുേമ്പാൾ തെന്നിമാറുന്നതായും പരാതിയുണ്ട്.
റോഡിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ മലമൂത്ര വിസർജ്യവും അപകടത്തിന് കാരണമാകുന്നു. ഇൻറർലോക്കിൽ പതിക്കുന്ന ചാണകം മഴവെള്ളത്തിൽ കലങ്ങി ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ ഉടമസ്ഥർെക്കതിരെ നേരത്തെ കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു.
വാഹനങ്ങൾ തെന്നിവീഴുന്നത് കോർപറേഷെൻറ ശ്രദ്ധയിൽ എത്തിക്കാനൊരുങ്ങുകയാണ് സമീപത്തെ വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.