പാപ്പിനിശ്ശേരി: വിദ്യാഭ്യാസ വായ്പ കുടിശ്ശികയടക്കംമാസങ്ങൾക്കുമുമ്പ് അടച്ചുതീർത്ത് ബാങ്കിൽ നിന്നും സാക്ഷ്യപത്രം വാങ്ങിയ ഗൃഹനാഥന് ജപ്തി നോട്ടീസ്. പാപ്പിനിശ്ശേരി കോലത്തുവയലിലെ താമസക്കാരനും സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും വിരമിച്ചയാളുമായ പി.പി. മോഹനനും കുടുംബാംഗങ്ങൾക്കുമാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതര്‍ നോട്ടീസ് നൽകിയത്.
ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ബുധനാഴ്ച രാവിലെയാണ് റവന്യൂ അധികൃതർ ജപ്തി നോട്ടീസുമായി മോഹനെൻറ വീട്ടിലെത്തിയത്. 8,64,606 രൂപ 10 ദിവസത്തിനകം അടച്ചില്ലെങ്കിൽ 14.25 ശതമാനം പലിശയും ഈടാക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ, ബാങ്കുകാർ അറിയിച്ച പ്രകാരം ബാക്കി വന്ന തുകയടക്കം 2021 മാർച്ചിലാണ് വായ്പ പൂർണമായി തിരിച്ചടച്ചത്.
ഇതിനുള്ള എല്ലാ രേഖകളും കുടുംബം സൂക്ഷിച്ചിട്ടുണ്ട്. 2011ലാണ് മകെൻറ വിദ്യാഭ്യാസ ആവശ്യത്തിന് വായ്പയെടുത്തത്. ഗൃഹനാഥൻ ബാങ്കിനെതിരെ മാനനഷ്ടത്തിന് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. പാപ്പിനിശ്ശേരി കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ജപ്തി നോട്ടീസ് നൽകിയതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ബാങ്കിൽനിന്നും മറ്റൊരു അറിയിപ്പ് കിട്ടുന്നതുവരെ ജപ്തി നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്. ബാങ്കുമായി കുടുംബം ബന്ധപ്പെെട്ടങ്കിലും വ്യക്തമായ വിവരം നൽകാൻ ബാങ്ക് അധികൃതർക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.