കൊട്ടിയൂർ: വന്യജീവികളുടെ ദാഹമകറ്റാൻ ബ്രൂഷ്വുഡ് തടയണ നി ർമിച്ച് ആറളം -കൊട്ടിയൂർ വനപാലകർ. വനദിനത്തോടനുബന്ധിച്ചു വ്യത്യസ്തമായൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പാലക്കാട് വൈൽഡ്ലൈഫ് സർക്കിളിലെ വനപാലകർ.
വേനൽക്കാലങ്ങളിൽ വന്യജീവികളുടെ ദാഹമകറ്റുന്നതിനായി മാർച്ച് അഞ്ച് മുതൽ 21 വരെയുള്ള ദിവസങ്ങൾക്കിടയിൽ 100 ബ്രൂഷ്വുഡ് തടയണകളാണ് പാലക്കാട് വൈൽഡ്ലൈഫ് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദെൻറ നേതൃത്വത്തിൽ ഒരുങ്ങുന്നത്. ചലഞ്ചിെൻറ ഭാഗമായി ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലും ബ്രൂഷ്വുഡ് തടയണകൾ നിർമിച്ച് തുടങ്ങി.
മാർച്ച് നാലിന് ആറളം വന്യജീവി സങ്കേതത്തിൽ വൈൽഡ്ലൈഫ് വാർഡൻ ഷജ്നയുടെയും അസി. വൈൽഡ്ലൈഫ് വാർഡൻ എൻ. അനിൽകുമാറിെൻറയും നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി ഇതിനോടകം അഞ്ചിൽ കൂടുതൽ തടയണകൾ നിർമിച്ചു. വനം വകുപ്പിലെ ജീവനക്കാരെ കൂടാതെ വിദ്യാർഥികളും യജ്ഞത്തിെൻറ ഭാഗമായി. പാഴ്മരങ്ങളും ചെറുകമ്പുകളും കരിയിലകളും സസ്യങ്ങളും പ്രയോജനപ്പെടുത്തി ചെയ്യുന്ന ഈ താൽക്കാലിക തടയണകൾ കാടിനകത്തെ വന്യജീവികൾക്കും കാടിനോട് ചേർന്നുള്ള പുഴകളെ ആശ്രയിച്ചു ജീവിക്കുന്നവർക്കും അനുഗ്രഹമാണ്.
വേനൽക്കാലങ്ങളിൽ വരും ദിവസങ്ങളിൽ കാട്ടുതീ തടയുന്നതിനോടൊപ്പം കുടിവെള്ള സംരക്ഷണത്തിന് ഇത്തരം പ്രവർത്തനങ്ങൾ കൂടി തുടരാനാണ് വനം വകുപ്പിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.