തളിപ്പറമ്പ്: ഗാർഹിക പീഡനം, വഞ്ചന, വ്യാജ സീഡി നിർമാണം തുടങ്ങിയ കേസുകളിലെ പ്രതികളായി മുങ്ങിനടക്കുകയായിരുന്ന നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ഭ്രാന്തൻ കുന്നിലെ പുതിയപുരയിൽ ഇബ്രാഹിം(48), കൊല്ലംപറമ്പിൽ സന്തോഷ് (43), നടുവിൽ സ്വദേശി മുഹമ്മദ് റഫീഖ്, ഞാറ്റുവയലിലെ പാറോൽ നിസാർ (34) എന്നിവരെയാണ് എസ്.ഐ സുനിൽ കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2014 ലെ വഞ്ചനക്കേസുമായി ബന്ധപ്പെട്ടാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബസാറിലെ 33 ചുമട്ടുതൊഴിലാളികളുടെ വേതനമായ 2,62,945 രൂപ ക്ഷേമനിധി ബോർഡിലേക്ക് അടക്കാതെയും ക്ഷേമനിധിയിൽ അംഗമല്ലാത്ത 12 പേരുടെ വേതന തുക 31,855 രൂപ നൽകാതെയും വഞ്ചിച്ചുവെന്നാണ് കേസ്.
ചുമട്ടുതൊഴിലാളി യൂനിയൻ എസ്.ടി.യുവിെൻറ വാർഷിക വരിസംഖ്യയും യൂനിയെൻറ മറ്റു തുകകളും കൂടി 91,000 രൂപ തളിപ്പറമ്പ് സഹകരണ ബാങ്കിൽ നിന്നും പിൻവലിച്ച് വഞ്ചിച്ചതിനും ഇബ്രാഹിമിനെതിരെ കേസുണ്ടായിരുന്നു. ഗാർഹിക പീഡനക്കേസുകളിൽ മുങ്ങി നടക്കുകയായിരുന്ന സന്തോഷ്, മുഹമ്മദ് റഫീഖ് എന്നിവെരയും വ്യാജ സീഡി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ നിസാറിനെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.