സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

പയ്യന്നൂർ: നിർമ്മാണത്തിലിരിക്കുന്ന വെള്ളം നിറഞ്ഞസെപ്റ്റിക് ടാങ്കിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ - വി.കെ.അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (നാല്) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണാണ് അപകടം.

മറ്റ് രണ്ട് കുട്ടികളോടൊപ്പം ഈ പറമ്പിൽ കളിക്കാൻ പോയതായിരുന്നു സാൻവിയ. ഇതിനിടയിലാണ് നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണത്. ഇതിനകത്ത് നിറയെ വെള്ളവും ഉണ്ടായിരുന്നു. സാൻവിയ ടാങ്കിൽ വീണത് മറ്റ് കുട്ടികളും അറിഞ്ഞില്ല. ഇതിനിടയിൽ ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്. ഈ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു.

ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിച്ചു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.മകളുടെ വിയോഗ വാർത്തയറിഞ്ഞ് പിതാവ് ഷമൽ ജമ്മുവിലെ ജോലി സ്ഥലത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.

Tags:    
News Summary - Four-year-old girl dies after falling into septic tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT