ആ വെടിയൊച്ച ഇപ്പോഴും മുഴങ്ങുന്നുണ്ട്...

തലശ്ശേരി: ബ്രിട്ടീഷ്‌ പൊലീസുമായി ജനങ്ങൾ മുഖാമുഖംനിന്ന പോരാട്ടത്തിന്റെ സ്മരണകളിൽ ജ്വലിച്ചുനിൽക്കുന്ന പ്രദേശമാണ് തലശ്ശേരി കടപ്പുറത്തെ ജവഹർഘട്ട്. 1940 സെപ്‌റ്റംബർ 15ന് അബു മാസ്‌റ്ററും മുളിയിൽ ചാത്തുക്കുട്ടിയും രക്തസാക്ഷികളായി മാറിയ ദിനം. കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷികളാണിവർ.

1922ലെ ചൗരിചൗരാ സംഭവത്തിനുശേഷം ഇന്ത്യയുടെ സ്വാതന്ത്യസമര പോരാട്ടത്തെ വല്ലാതെ ചുവപ്പിച്ചത് തലശ്ശേരിയിലെ ജവഹർഘട്ട് വെടിവെപ്പ് വാർത്തയായിരുന്നു. 82 വർഷങ്ങൾക്കപ്പുറത്തുനിന്നുള്ള ആ വെടിമുഴക്കം ഇന്നും അറബിക്കടലോരത്തെ ജ്വലിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവത്കരിക്കപ്പെട്ട നാളുകൾ. ഇടതുപക്ഷത്തിന് മുൻകൈയുള്ള കെ.പി.സി.സി യുദ്ധത്തിന്റെ കെടുതികൾ ബഹുജന സമരങ്ങളിലൂടെ ചെറുക്കണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതിന്റെ ഭാഗമായി 1940 സെപ്റ്റംബർ 15ന് സാമ്രാജ്യത്വവിരുദ്ധ പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. തലശ്ശേരി ജവഹർഘട്ടിൽ അന്ന് വൈകീട്ട് പൊതുയോഗം സംഘടിപ്പിക്കാൻ കെ.പി.സി.സി. ആഹ്വാനംചെയ്തു.

പാടില്ലെന്നും അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് എങ്ങുനിന്നെന്നില്ലാതെ ജനം കടപ്പുറത്തെ യോഗസ്ഥലത്തേക്ക് ഒഴുകിയെത്തി. ഈ സമയം തലശ്ശേരിയിലെ ജോയൻറ് മജിസ്ട്രേറ്റും തഹസിൽദാരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് ഓഫിസിലേക്ക് പാഞ്ഞു. നിരോധനമുള്ളതുകൊണ്ട് യോഗം നടത്തരുതെന്നും ജനത്തോട് പിരിഞ്ഞു പോകാൻ പറയണമെന്നും ആവശ്യപ്പെട്ടു.

നേതാക്കൾ അനുസരിച്ചില്ല. തുടർന്ന് ഓഫിസിലുള്ളവരെ അറസ്റ്റ് ചെയ്തു മാറ്റി. ഓഫിസ് പൂട്ടി കാവൽ ഏർപ്പെടുത്തി. അറസ്റ്റ് നടപടിക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓഫിസ് സെക്രട്ടറി പി.കെ. മാധവനും പി. കൃഷ്ണനും പിൻവശത്ത് കൂടി രക്ഷപ്പെട്ട് ജവഹർഘട്ടിലെത്തി.

ത്രിവർണപതാകയും ചെങ്കൊടിയും ചേർത്തുപിടിച്ചാണ്‌ ജനസഹസ്രങ്ങൾ സ്വാതന്ത്ര്യത്തിനായി പടക്കിറങ്ങിയത്‌. സമരമുഖത്ത‌്‌ ഇതിഹാസം സൃഷ്ടിച്ച പോരാളികൾ മൺമറഞ്ഞെങ്കിലും കെ.പി.ആർ ഗോപാലനും അറാക്കൽ കുഞ്ഞിരാമനും എൻ.ഇ ബാലറാമും വിഷ്‌ണുഭാരതീയനും പാണ്ട്യാല ഗോപാലനും സൃഷ്ടിച്ച സമരവീര്യം ഇന്നും കമ്യൂണിസ്റ്റ് ജനമനസ്സിൽ ആവേശമായുണ്ട്. മഞ്ചുനാഥ റാവുവിന്റെ കോഴിക്കോട്ടെ വസതിയിൽ ചേർന്ന കെ.പി.സി.സി നിർവാഹകസമിതി യോഗമാണ്‌ 1940 സെപ്‌റ്റംബർ 15ന്‌ പ്രതിഷേധദിനം ആചരിക്കാൻ തീരുമാനിച്ചത്‌.

ജവഹർഘട്ടിൽ കോൺഗ്രസ്‌ പതാക നാട്ടി പി.കെ. മാധവൻ പ്രസംഗം തുടങ്ങിയപ്പോഴേക്കും കടലോരം ജനസമുദ്രമായിരുന്നു.

കൊടി പിടിച്ചുവാങ്ങാനുള്ള പൊലീസ്‌ ശ്രമം തടഞ്ഞത്‌ ധീരനായ കത്രു കുഞ്ഞാപ്പു എന്ന ഞാറ്റ്യേല കുഞ്ഞാപ്പുവാണ്‌. പൊലീസുകാരന്റെ തൊപ്പി രോഷാകുലരായ ജനം കടലിലേക്ക്‌ വലിച്ചെറിഞ്ഞു. ലാത്തിച്ചാർജും വെടിവെപ്പുമുണ്ടായി. 

ധീ​ര ര​ക്ത​സാ​ക്ഷി​ക​ൾ

പി.​കെ. മാ​ധ​വ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി പ്ര​സം​ഗ​മാ​രം​ഭി​ച്ച ഉ​ട​നെ ആ​യു​ധ​ധാ​രി​ക​ളാ​യ പൊ​ലീ​സ് വ​ള​ഞ്ഞു. പ്ര​കോ​പി​ത​രാ​യ വ​ള​ന്റി​യ​ർ​മാ​ർ പൊ​ലീ​സി​നെ പ്ര​തി​രോ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ന്റെ ബ​ഹ​ളം-​പൊ​ലീ​സി​ന്റെ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് നി​രാ​യു​ധ​രാ​യ വ​ള​ന്റി​യ​ർ​മാ​ർ പ​ല​രും വീ​ണു. ജ​ന​ത്തി​ന്റെ ക​ല്ലേ​റി​ൽ പൊ​ലീ​സു​കാ​രും വി​റ​ച്ചു. ഏ​താ​നും പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു വെ​ടി​വെ​ച്ച​ത്. മ​മ്പ​റം പാ​തി​രി​യാ​ട്ടെ അ​ബു മാ​സ്റ്റ​റും ചി​റ​ക്കു​നി പാ​ല​യാ​ട്ടെ മു​ളി​യി​ൽ ചാ​ത്തു​ക്കു​ട്ടി​യും വെ​ടി​യേ​റ്റ് പി​ട​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​റ​ന്ന നാ​ടി​ന്റെ മോ​ച​ന​ത്തി​നാ​യി പോ​രാ​ടി ജീ​വ​ത്യാ​ഗം​ചെ​യ്ത ധീ​ര​ന്മാ​രു​ടെ ഓ​ർ​മ​ക​ളു​റ​ങ്ങു​ന്ന ജ​വ​ഹ​ർ​ഘ​ട്ടി​ൽ ഓ​രോ സെ​പ്റ്റം​ബ​ർ 15 പി​റ​ക്കു​മ്പോ​ഴും ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു വ​രു​ക​യാ​ണ്.

Tags:    
News Summary - freedom struggle memmories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.