കണ്ണൂർ: വൃക്കരോഗം അടക്കം മാരക രോഗങ്ങൾ ബാധിച്ചവര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിമുഖത കാണിക്കുന്നു. വൃക്കരോഗം ബാധിച്ചവര്‍ക്ക് ഡയാലിസസ് ചെയ്യാന്‍ സര്‍ക്കാര്‍ 4,000 രൂപ പ്രതിമാസ ധനസഹായമായി വിതരണം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. രണ്ടുവര്‍ഷമായിട്ടും ഇതു നടപ്പാക്കാന്‍ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറായിട്ടില്ല. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉത്തരവ് അവഗണിക്കുകയാണ്. വൃക്ക രോഗത്തിന് പുറമെ അർബുദമടക്കമുള്ള മാരകരോഗം ബാധിച്ചവർക്ക് മരുന്ന് നൽകാനുള്ള പദ്ധതിയുടെ അവസ്ഥയും ഇതുതന്നെ.
ജില്ലയിലെ 93 തദ്ദേശ സ്ഥാപനങ്ങളിൽ 40 എണ്ണം മാത്രമാണ് 2023-24 വർഷത്തെ പദ്ധതിയിൽ ധസഹായം ഉൾപ്പെടുത്തിയത്. മരുന്ന് വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത് 17 സ്ഥാപനങ്ങളാണ്.
ജില്ല പഞ്ചായത്തും കണ്ണൂർ കോർപറേഷനും രണ്ടും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് നഗരസഭകളിൽ മൂന്നെണ്ണമാണ് ഡയാലിസിസ് ധനസഹായം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആന്തൂർ, ശ്രീകണഠപുരം, ഇരിട്ടി എന്നിവയാണവ. സൗജന്യ മരുന്ന് വിതരണം ഉൾപ്പെടുത്തിയത് ഒരു നഗരസഭ മാത്രം. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ കൂത്തുപറമ്പ് മാത്രമാണ് ധനസഹായ പദ്ധതി നടപ്പാക്കിയത്. മരുന്ന് വിതരണം മൂന്നു ബ്ലോക് പഞ്ചായത്തുകളും ഉൾപ്പെടുത്തി. 71 ഗ്രാമ പഞ്ചായത്തുകളിൽ 34 എണ്ണമാണ് ധനഹായ പദ്ധതികൾ ഉൾപ്പെടുത്തിയത്. 11 എണ്ണമാണ് മരുന്ന് വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
കണ്ണൂർ: 2024-25 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികളിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വൃക്കരോഗം ബാധിച്ചവര്‍ക്ക് ഡയാലിസസ് ചെയ്യാനുള്ള ധനസഹായം ഉൾപ്പെടുത്തണമെന്ന് കിഡ്നി കെയര്‍ കേരള, കണ്ണൂര്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൃക്കരോഗം കൊണ്ടു ദുരിതമനുഭവിക്കുന്നവരെ കൂടി പദ്ധതികളിൽ പരിഗണിക്കണം. മാരകരോഗങ്ങൾ ബാധിച്ചവർക്കുള്ള ധനസഹായം സമൂഹത്തിലെ ദുര്ബലവിഭാഗങ്ങള്ക്കുളള അവകാശം കൂടിയാണ്.
ജില്ല ആസൂത്രണസമിതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കിഡ്നി കേയര്‍ കേരള കണ്ണൂര്‍ ചെയര്മാന് പി.പി. കൃഷ്ണന്, ട്രഷറർ ഇ. ബാലകൃഷ്ണന്, സമിതി അംഗം പി. അബ്ദുല്‍ മുനീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.