ഹരിദാസിന്റെ സംസ്‌കാരം വൈകീട്ട്‌ 5ന്‌; മൂന്നുമണി മുതൽ പൊതുദർശനം

കണ്ണൂർ: തലശ്ശേരി പുന്നോലിൽ ആർ.എസ്.എസ് ബി.ജെ.പി സംഘം ​കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് സംസ്കരിക്കും.

പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരം മെഡിക്കൽ കോളജിൽനിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നോലിൽ. പുന്നോലിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

ഇന്ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ ഹരിദാസിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്‌. വീട്ടുകാരുടെ കൺമുന്നിൽവെച്ചായിരുന്നു കൊലപാതകം. 

Tags:    
News Summary - Funeral of Haridas at 5 p.m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.