മാലിന്യം തള്ളി; 10,000 രൂപ പിഴ

ഇ​രി​ട്ടി: ജ​ബ്ബാ​ർ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ഭ​ക്ഷ​ണ​ാവ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ളി​ച്ചു​വ​രു​ത്തി പി​ഴ​യീടാ​ക്കി മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​രി​ട്ടി എ​സ്.​ഐ എം. ​രാ​ജീ​വ​ൻ പാ​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും തെ​ളി​വു​ക​ൾ ല​ഭി​ച്ച​തോ​ടെ പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മാ​ലി​ന്യം ത​ള്ളി​യ ക്രി​സ്റ്റി​യെ വി​ളി​ച്ചു വ​രു​ത്തി മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു.

10,000 രൂ​പ പി​ഴ​യ​ട​ക്കാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​മേ​ഷ്, റീ​ജ, മു​സ്ത​ഫ എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - garbage dumb; 10,000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.