കണ്ണൂർ: ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കണ്ണൂർ ട്രെയിനിങ് സ്കൂളിന് മുൻവശത്തെ ഉമ്പായി ടവേഴ്സിന് പിറകിലെ മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോഴാണ് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്.
എക്സ്പ്രസോ സ്മാർട്ട് ചെയിൻ കൊറിയർ, ട്രാക്ക് ആൻഡ് ട്രയിൽ സൈക്കിൾസ്, വുഡ് ലാൻഡ് ഷോറും, റമീസ് ലോഡ്ജ്, പലഹാരം റസ്റ്ററന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയത്. അഞ്ചു സ്ഥാപനങ്ങൾക്കും രണ്ടായിരം രൂപ വീതം പിഴ ചുമത്തി നടപടി സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദേശം നൽകി. ഈ സ്ഥാപനങ്ങൾ മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യുകയും വേണം.
ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് പലഹാരം റസ്റ്റോറന്റിന് 10,000 രൂപ പിഴ ചുമത്താനും സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ടീം ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെരി കുൾ അൻസാർ, ക്ലീൻ സിറ്റി മാനേജർ പി.പി. ഷൈജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, കണ്ടിജന്റ് ജീവനക്കാരി കെ.കെ. റോജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.