ക​ണ്ണൂ​ര്‍ പ​ള്ളി​പ്ര​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​നേ​ഹി​ത ജെ​ൻ​ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്‌​ക്

സ്‌നേഹിതയുടെ കരുതലിന് അഞ്ചുവര്‍ഷം

ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ ക​ണ്ണൂ​ര്‍ പ​ള്ളി​പ്ര​ത്ത് ആ​രം​ഭി​ച്ച സ്‌​നേ​ഹി​ത ജെ​ൻ​ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്‌​ക് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യി. 24 മ​ണി​ക്കൂ​റും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ക​രു​ത​ലി​ന്റെ സ്‌​നേ​ഹ​സ്പ​ര്‍ശ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​നേ​ഹി​ത സ​ഹാ​യ​കേ​ന്ദ്ര​ത്തി​ല്‍ ഇ​തു​വ​രെ 2058 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 20,000ത്തി​ല്‍ പ​രം കു​ടും​ബ​ശ്രീ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി ജി​ല്ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ ല​ക്ഷ്യം. താ​ല്‍ക്കാ​ലി​ക അ​ഭ​യ കേ​ന്ദ്രം കൂ​ടി​യാ​യ സ്‌​നേ​ഹി​ത​യി​ല്‍ 446 പേ​ര്‍ക്ക് ഇ​തു​വ​രെ അ​ഭ​യം ന​ല്‍കി. ഗാ​ര്‍ഹി​ക പീ​ഡ​നം, കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ള്‍, മ​ദ്യ​പാ​നം, മാ​ന​സി​ക സ​മ്മ​ര്‍ദം, സ്വ​ത്ത് ത​ര്‍ക്കം, മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍, സാ​മ്പ​ത്തി​ക വ​ഞ്ച​ന, കു​ട്ടി​ക​ളു​ടെ പ​ഠ​ന -പെ​രു​മാ​റ്റ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി സ്‌​നേ​ഹി​ത​യി​ലൂ​ടെ പ​രി​ഹ​രി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

സ്‌​നേ​ഹി​ത വ​ഴി​യും ജെ​ൻ​ഡ​ര്‍ റി​സോ​ഴ്‌​സ് സെ​ന്റ​റു​ക​ള്‍ വ​ഴി​യും ഇ​തു​വ​രെ 1,622 കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ശേ​ഷം ടെ​ലി കൗ​ണ്‍സ​ലി​ങ്ങി​ന് വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 20 ശ​ത​മാ​നം വ​ര്‍ധി​ച്ചു. സേ​വ​ന​ങ്ങ​ള്‍ക്കാ​യി സ്‌​നേ​ഹി​ത​യി​ലേ​ക്ക് വി​ളി​ക്കാം. ഫോ​ണ്‍: 0497 2721817, 1800 4250717.

ലീ​ഗ​ല്‍ ക്ലി​നി​ക്കും ജെ​ന്‍ഡ​ര്‍ ക്ല​ബും

സ്‌​നേ​ഹി​ത​യി​ലെ​ത്തു​ന്ന പ​രാ​തി​ക​ളി​ല്‍ നി​യ​മ​സ​ഹാ​യം ആ​വ​ശ്യ​മാ​യ കേ​സു​ക​ള്‍ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു. ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്റെ സേ​വ​നം എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ല​ഭ്യ​മാ​ണ്. ഫോ​ണ്‍ വ​ഴി​യും നി​യ​മ സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കും. നി​ല​വി​ല്‍ 205 പേ​ര്‍ക്ക് നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കി.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ​യെ നേ​രി​ടാ​ന്‍ പോ​സി​റ്റി​വ് മെ​ന്റ​ല്‍ ഹെ​ല്‍ത്ത് പ്രോ​ഗ്രാം സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്നു. ലിം​ഗ​സ​മ​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജെ​ന്‍ഡ​ര്‍ ക്ല​ബു​ക​ള്‍ ആ​രം​ഭി​ച്ചു. സ്‌​നേ​ഹി​ത​യു​ടെ കൗ​ണ്‍സ​ല​ര്‍മാ​ര്‍ സി​റ്റി​ങ് ന​ട​ത്തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കൗ​ണ്‍സ​ലി​ങ് ന​ല്‍കു​ന്നു​ണ്ട്.

Tags:    
News Summary - gender help desk kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT