രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ എക്സിബിഷൻ പവിലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ വാർഷികം: വികസനം കാണാൻ 'സിൽവർ ലൈനിൽ കയറണം'

കണ്ണൂർ: സംസ്ഥാന വികസനനേട്ടങ്ങൾ കാണാൻ ശീതീകരിച്ച സിൽവർ ലൈൻ ട്രെയിനിലെ കോച്ചുകളിൽ കയറണം. ഇതിനകത്താണ് സർക്കാറി‍െൻറ ഒന്നാം വാർഷികാഘോഷത്തി‍െൻറ ഭാഗമായുള്ള എ‍െൻറ കേരളം വികസന എക്സിബിഷൻ ഹാൾ.

കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ 'എ‍െൻറ കേരളം' പ്രദർശന നഗരിയുടെ കവാടമാണ് സിൽവർ ലൈൻ കോച്ചി‍െൻറ മാതൃകയിൽ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചും സർക്കാർ വകുപ്പ് ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള സ്റ്റാളുകളാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. എക്സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഏറെ പ്രതിഷേധങ്ങൾക്കിടയിലും സിൽവർ ലൈൻ അഭിമാന വികസന പദ്ധതിയായി കാണുന്നതിനിടെയാണ് പ്രദർശന നഗരിയുടെ കവാടമായി സിൽവർ ലൈൻ കോച്ചി‍െൻറ മാതൃക ഒരുക്കിയത്.

പിണറായി സർക്കാറി‍െൻറ ഒന്നാം വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. സിൽവർലൈൻ വിരുദ്ധ സമരത്തിനിടെ സർക്കാറുമായി ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തി‍െൻറ ഭാഗമായാണ് പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

പദ്ധതിക്കായുള്ള സർവേ കല്ല് സ്ഥാപിക്കുന്നതിനെതിരെ കണ്ണൂരടക്കമുള്ള ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.

വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ കേന്ദ്രവും രംഗത്തെത്തിയിരുന്നു. ഇതിനിടെയൊക്കെ സിൽവർ ലൈൻ സർക്കാറി‍െൻറ അഭിമാന പദ്ധതിയെന്ന സൂചനയാണ് പടുകൂറ്റൻ സിൽവർ ലൈൻ കോച്ചി‍െൻറ മാതൃകയിലുള്ള പ്രവേശന കവാടം ഒരുക്കിയതിലൂടെ നൽകുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.


Tags:    
News Summary - Government Anniversary: ​​'Get on the Silver Line' to see development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.