അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ വാ​തി​ല്‍പ​ടി സേ​വ​ന​ങ്ങ​ള്‍ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, കെ.​വി. സു​മേ​ഷ്​ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സർക്കാർ സേവനം ഇനി വാതിൽപടിയിൽ

ക​ണ്ണൂ​ർ: വാ​തി​ല്‍പ​ടി സേ​വ​നം പൈ​ല​റ്റ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഴീ​ക്കോ​ട്​ മ​ണ്ഡ​ലം അ​ട​ക്കം 50 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളു​ടെ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ല്ലാ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളും എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ആ​ശ വ​ര്‍ക്ക​ര്‍മാ​രാ​ണ് പ​ദ്ധ​തി​യു​ടെ നെ​ടും​തൂ​ണ്‍. കു​ടും​ബ​ശ്രീ, അം​ഗ​ൻ​വാ​ടി​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ര്‍ഡ് മെം​ബ​ര്‍മാ​ര്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ല്‍ ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​യു​ടെ​യെ​ല്ലാം കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണ്​ പ​ദ്ധ​തി​യു​ടെ വി​ജ​യം.

ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍, അ​ഴീ​ക്കോ​ട്, ചി​റ​ക്ക​ല്‍, നാ​റാ​ത്ത്, പാ​പ്പി​നി​ശ്ശേ​രി, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വാ​തി​ല്‍പ​ടി സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, കെ.​വി. സു​മേ​ഷ്​ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ​തെ​രു ചാ​ലു​വ​യ​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കെ.​വി. ഹ​സ​ൻ- എം. ​റം​ല ദ​മ്പ​തി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ ന​ൽ​കി ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​സി. ക​ല​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​സി. ജി​ഷ, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രു​തി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​അ​നി​ൽ​കു​മാ​ർ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വ​ത്സ​ല, സെ​ക്ര​ട്ട​റി ടി. ​ഷി​ബു കി​ര​ൺ, കി​ല കോ​ഓ​ഡി​നേ​റ്റ​ർ പി.​പി. ര​ത്നാ​ക​ര​ൻ, വ​ള​ൻ​റി​യ​ർ​മാ​രാ​യ ടി. ​പ്ര​ദീ​പ​ൻ, പി. ​ഗി​രീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Government service is now at the door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.