കണ്ണൂർ: 60 പിന്നിട്ടവർ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് തിങ്കളാഴ്ച ബൂത്തിലെത്തിയത്. പ്രായത്തിെൻറ അവശത മറന്ന് ആവേശത്തോടെയാണ് അവർ പോളിങ് സ്റ്റേഷനിലേക്കുള്ള പടികൾ ചവിട്ടിക്കയറിയത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ റിവേഴ്സ് ക്വാറൻറീനിെൻറ പേരിൽ വീടുകളിൽ നിന്ന് പുറത്തുകടക്കാൻ പറ്റാത്തവരായിരുന്നു 60 പിന്നിട്ടവർ. വോെട്ടടുപ്പിെൻറ പേരിൽ മാസങ്ങൾക്ക് ശേഷം പുറംലോകം കണ്ട സന്തോഷത്തിലായിരുന്നു അവർ. അയൽക്കാരെയും സുഹൃത്തുക്കളെയുമടക്കം കണ്ട സന്തോഷത്തിലായിരുന്നു ഏവരും.
ഒാപൺ വോട്ടിന് ശേഷവും ചിലർ ബൂത്തിന് മുന്നിലിരുന്നു. പരിചയക്കാരോടും അയൽവാസികളോടും സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്. ജില്ലയിൽ ടൗണുകളിലും മലയോരത്തടക്കമുള്ള ഗ്രാമങ്ങളിലും ഇത്തവണ കൂടുതൽ വയോധികരുടെ ഒാപൺ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽതന്നെ ചിലയിടങ്ങളിൽ ഒാപൺ വോട്ടുകാരുടെ തിരക്കും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.