കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി

കണ്ണൂർ: ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (08 /07 /2022) കലക്ടർ അവധി പ്രഖ്യാപിച്ചു.

കാസർകോട് നാളെ വിദ്യാലയങ്ങൾക്ക് അവധി

കാസർകോട്: കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്റസകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർഅറിയിച്ചു.

Tags:    
News Summary - Holiday declared tomorrow for schools in Kasargode and kannur district due to heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.