കണ്ണൂർ: അഴീക്കൽ തുറമുഖത്തിന് വികസന പ്രതീക്ഷയേറുന്നു. അന്താരാഷ്ട്ര തുറമുഖമാക്കി അഴീക്കലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് വ്യാഴാഴ്ച തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ നൽകിയ മറുപടി. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ അഴീക്കലിെൻറ സ്ഥിതി. ഇത്തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച കെ.വി. സുമേഷ് എം.എൽ.എക്ക് പിണറായി സർക്കാറിൽ നിന്ന് അനുകൂലമായ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നതാണ് വികസന പ്രതീക്ഷക്ക് വേഗതയേറ്റുന്നത്.
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളിലാണ് നിലവിൽ അഴീക്കലിെൻറ സ്ഥാനം. അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്കൊപ്പം അഴീക്കൽ തുറമുഖത്തും ചാനൽ, ബേസിൻ, വാർഫ്, റീച്ച് സ്റ്റാക്കർ, ക്രെയിനുകൾ, ടഗ്ഗുകൾ, വേയിങ് മെഷീൻ തുടങ്ങിയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അഴീക്കലിൽ ആധുനിക നിലവാരത്തിലുള്ള അന്താരാഷ്ട്ര തുറമുഖം നിർമിക്കുന്നതിന് മുഖ്യമന്ത്രി ചെയർമാനായ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇൗ കമ്പനിയുടെ നിർദേശ പ്രകാരം സാേങ്കതിക സാധ്യതാ പഠനം നടത്തുന്നുണ്ട്. അഴീക്കലിൽ മണൽ ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കുന്നതിന് മാരിടൈം ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീരദേശ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി തയറാക്കിയിട്ടുണ്ട്. കപ്പൽവഴിയുള്ള ചരക്ക് ഗതാഗതം ആദായകരമാക്കാനും നിലവിലുള്ള ഇൻസെൻറിവ് സ്കീം പരിഷ്കരിച്ച് ആകർഷകമാക്കാനുമുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാനും മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഴീക്കൽ തുറമുഖത്തെ വൻകിട ഗ്രീൻഫീൽഡ് തുറമുഖമായി ഘട്ടംഘട്ടമായി വികസിപ്പിക്കാനുള്ള വിശദ റിപ്പോർട്ട് പൂർത്തിയാവുകയാണ്.
ഭൗമ–സാങ്കേതിക പരിശോധന പുരോഗമിക്കുന്നുണ്ട്. മലബാർ മേഖലയുടെയാകെ പുരോഗതിക്ക് അഴീക്കൽ തുറമുഖ വികസനം വഴിയൊരുക്കും. പുതിയ സർക്കാറിെൻറ നയ പ്രഖ്യാപനത്തിൽ, അഴീക്കലിെൻറ സാധ്യതയും അതുവഴി മലബാർ മേഖലയിൽ തുറന്നുകിട്ടാവുന്ന വികസനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഈ വർഷം രണ്ടാം പകുതിയിൽ വികസന പദ്ധതിയുടെ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.