കണ്ണൂർ: കാട്ടാമ്പള്ളി പുഴയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് നാട്ടുകാരെ അമ്പരപ്പിച്ച് ബോട്ട് കത്തിയമർന്നത്. കൈരളി ഹെറിറ്റേജിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് തീപിടിച്ചത്. ഹെറിറ്റേജിന്റെ ഭാഗമായി സർവിസ് നടത്തുന്ന ബോട്ടാണ്. എന്നാൽ തീപിടിച്ചപ്പോൾ റിസോർട്ടിനോട് ചേർന്നുള്ള ബോട്ട് ജെട്ടിയിൽ നിർത്തിയിട്ട സാഹചര്യത്തിലാണ് ബോട്ടുണ്ടായിരുന്നത്. കുറച്ചു ദിവസങ്ങളായി ബോട്ടിന്റെ അറ്റകുറ്റപണികൾക്കായി നിർത്തിയിട്ടിരുന്നതായിരുന്നു. ബുധനാഴ്ച വെൽഡിംങ് ജോലിയും നടത്തിയിരുന്നു. സംഭവസമയം ബോട്ടിലോ സമീപത്തോ ജനങ്ങളില്ലാത്തതിനാൽ ആളപായം ഒഴിവായി. പുഴയിൽ നിന്നും അപ്രതീക്ഷിതമായി തീഉയരുന്നത് കണ്ട നാട്ടുകാരാണ് മയ്യിൽ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചത്. മയ്യിൽ എസ്.ഐ പ്രശോഭും സംഘവും കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷയും സ്ഥലത്തെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.