ലിഫ്​റ്റിൽ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി

ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ള​ത്തെ നെ​സ്​​റ്റ്​​ അ​പ്പാ​ർ​ട്​​മെൻറി​ലെ താ​മ​സ​ക്കാ​രി​യാ​യ വീ​ട്ട​മ്മ ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി. ര​ണ്ടാം നി​ല​യി​ലെ ലി​ഫ്​​റ്റി​ലാ​ണ്​ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രി​യാ​യ പി.​എം. സ​ന്ധ്യ​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ 1.10ഒാ​ടെ കു​ടു​ങ്ങി​യ​ത​്.

അ​സി. സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ ഇ. ​ഉ​ണ്ണി​കൃ​ഷ്​​ണ​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്​​സാ​ണ്​​ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഹൈ​ഡ്രോ​ളി​ക്​ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്​ ഡോ​ർ നീ​ക്കി​യാ​ണ്​ ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

സീ​നി​യ​ർ ഫ​യ​ർ റെ​സ്​​ക്യൂ ഒാ​ഫി​സ​ർ കെ.​കെ. ദി​ലീ​ഷ്​, ഫ​യ​ർ റെ​സ്​​ക്യൂ ഒാ​ഫി​സ​ർ​മാ​രാ​യ എം. ​സു​നീ​ഷ്​, എം.​കെ. റി​ജി​ൽ, എ​സ്. അ​ജീ​ഷ്​, സു​നി​ൽ​കു​മാ​ർ, ഹോം​ഗാ​ർ​ഡ്​ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.