കണ്ണൂർ: റോഡുകളിലും ഡിവൈഡറുകളിലും കെട്ടിടങ്ങളുടെ മുകളിലും അനധികൃത പരസ്യബോർഡ് വേണ്ടെന്നും അവ നീക്കം ചെയ്യുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദേശം നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ലയിലെ തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
അനധികൃത പരസ്യബോർഡുകൾക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവുണ്ടായിട്ടും അവഗണിക്കുകയാണെന്നകരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവിയിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം പരാതികൾ ലഭിച്ചാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതത് സബ് ഡിവിഷൻ ഓഫിസർമാർക്ക് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ട് നൽകി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ചപരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.