കണ്ണൂർ: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റും താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റിട്ട. സുബേദാർ മേജർ സി.കെ. മോഹനനെ പൊന്നാടയണിയിച്ച് ആദരിച്ചു. റാലി എ.ഡി.എം കെ.കെ. ദിവാകരൻ ഫ്ലാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ കെ.ടി. അനീഷ്, അസോസിയറ്റ് എൻ.സി.സി ഓഫിസർ എം.വി. വീണ, സി.പി. ദീപ തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂർ കോർപറേഷൻ ഓഫിസിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമയിലും സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. വൃക്ഷത്തൈ നടൽ കോർപറേഷൻ വളപ്പിൽ തൈ നട്ട് മേയർ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കൂക്കിരി രാജേഷ്, ടി. രവീന്ദ്രൻ, കെ. സുരേഷ്, കെ.പി. റാഷിദ്, പി.വി. ജയസൂര്യൻ, കെ. സീത, സി. സുനീഷ, പനയൻ ഉഷ, എം. ശകുന്തള, വി.കെ. ശ്രീലത, മിനി അനിൽകുമാർ, ഇ.ടി. സാവിത്രി, കെ.പി. രജനി, കെ.എൻ. മിനി, സി.എച്ച്. ആസീമ, കെ. നിർമല, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, സൂപ്രണ്ടിങ് എൻജിനീയർ ടി. മണികണ്ഠ കുമാർ, ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.
ചാലാട്: സെൻട്രൽ എൽ.പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കൗൺസിലർ കെ.പി. റാഷിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. മുരുകൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.വി. രജനി, കെ.സി. രാജൻ, എം.വി. സുദാസൻ, സി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂർ: വെൽെഫയർ പാർട്ടി ജില്ല ആസ്ഥാനത്ത് ജില്ല സെക്രട്ടറി ടി.പി. ജാബിദ ദേശീയ പതാക ഉയർത്തി. ജില്ല നേതാക്കളായ പള്ളിപ്രം പ്രസന്നൻ, ലില്ലി ജെയിംസ്, മുഹമ്മദ് ഇംതിയാസ് എന്നിവർ പങ്കെടുത്തു.
മുണ്ടേരി: കാനച്ചേരി മൻശ ഉൽ-ഉലൂം എം.എൽ.പി സ്കൂളിൽ ചരിത്രപ്രദർശനം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ സി.എം. നൗഷാദ്, മാനേജർ പി.എം. മമ്മു, പി.ടി.എ പ്രസിഡന്റ് വി.വി. മുംതാസ്, ജിതിൻ കുമാർ, ബുഷ്റാബി തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂർ സിറ്റി: വെൽഫെയർ പാർട്ടി സിറ്റി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി സെൻററിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
കണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി.കെ സരിത പതാക ഉയർത്തി. കെ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാരഥന്മാരെ സ്മരിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ സ്മൃതിസംഗമം നടത്തി. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രഫ.എ.ഡി. മുസ്തഫ സംസാരിച്ചു.
കാടാച്ചിറ: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെയും ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി കാടാച്ചിറ ഡിവിഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കൾക്ക് അനുമോദനവും സ്വാതന്ത്ര്യദിനാഘോഷവും നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. റസാഖ് പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.