ജി​ല്ല പ​ഞ്ചാ​യ​ത്തി‍െൻറ സൗ​ജ​ന്യ വൈ​ഫൈ പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചെ​റു​പു​ഴ തി​രു​മേ​നി​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ഇനി ഇവർ ഓൺലൈനാണ്​....; 107 പട്ടികവർഗ കോളനികളിൽ ഇൻറർനെറ്റ്‌ കണക്ടിവിറ്റി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 107 പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ്‌ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. ജി​ല്ല പ​ഞ്ചാ​യ​ത്തി‍െൻറ സൗ​ജ​ന്യ വൈ​ഫൈ പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചെ​റു​പു​ഴ തി​രു​മേ​നി​യി​ൽ നി​ർ​വ​ഹി​ച്ചു.

കേ​ര​ള വി​ഷ​ൻ ബ്രോ​ഡ്ബാ​ൻ​ഡു​മാ​യി ചേ​ർ​ന്നാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച ശേ​ഷം മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യ ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ടി.​ഡി.​പി പ്രോ​ജ​ക്ട് ഓ​ഫി​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യ് കു​ര്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പി. ശോ​ഭ, അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി, ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Internet connectivity in 107 tribal colonies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.