ഇരിട്ടി: മിച്ചഭൂമിയാണെന്ന് അറിയാതെ വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് വർഷങ്ങളായി കൈയേറ്റക്കാരെ പോലെ ജീവിച്ചുപോന്ന ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് ഉൾപ്പെടെ ഇരിട്ടി മേഖലയിലെ 114കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. 34 മിച്ച ഭൂമി പട്ടയവും 80 ലക്ഷം വീട് പട്ടയവുമാണ് ഇരിട്ടിയിലും എടൂരിലും നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ വിതരണം ചെയ്തത്. കൊട്ടരത്ത് 33 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. പ്രദേശത്ത് 47 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കേണ്ടിയിരുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി അന്തിമ തീരുമാനമായിട്ടില്ല. പായം പഞ്ചായത്തിലെ വിളമന വില്ലേജിലെ ഒരു കുടുംബത്തിനുമുള്ള മിച്ച ഭൂമി പട്ടയവും എടൂരിൽ നടന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
80 ലക്ഷം വീട് പട്ടയവും രണ്ട് ചടങ്ങുകളിലായി മന്ത്രി വിതരണം ചെയ്യും. ആറളം വില്ലേജിൽ 19 കുടുംബങ്ങൾക്കും മുഴക്കുന്ന് വില്ലേജിൽ 23 കുടുംബങ്ങൾക്കും, പായം വില്ലേജിലെ 21 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ 12 കുടുംബങ്ങൾക്കും, തില്ലങ്കേരി, വെള്ളാർവള്ളി, ചാവശേരി, തുടങ്ങിയ വില്ലേജുകളിൽ ഒരു കുടുംബത്തിനുമാണ് ലക്ഷം വീട് പട്ടയം ലഭിച്ചത്. ഇരുചടങ്ങുകളിലും സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, സബ് കലക്ടർ സന്ദീപ് കുമാർ, നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, എ.ഡി.എം കെ.കെ ദിവാകരൻ, നഗരസഭ കൗൺസിലർ വി.പി. അബ്ദുൽ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
എടൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കൂര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ. ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി നടുപറമ്പിൽ, വാർഡ് അംഗം ജോസ് അന്ത്യാകുളം, സബ് കലക്ടർ സന്തീപ് കുമാർ, ടി.എ. ജോസഫ്, ശങ്കർ സ്റ്റാലിൻ, കെ.ടി. ജോസ്, ജോസ് പാലമറ്റം, വിപിൻ തോമസ്, പി.കെ. മാമു ഹാജി, കെ.എൻ. പ്രശാന്തൻ, തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഫാ. തോമസ് വടക്കേ മുറിയിൽ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.