വൈദ്യുതി ലൈൻ മാറ്റാത്തതിനെ തുടർന്ന് കാക്കയങ്ങാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്റെ നിർമാണം പാതി വഴിയിൽ നിർത്തിയ നിലയിൽ. സമീപത്ത് റോഡ് വികസനത്തിനായി പൊളിച്ചു നീക്കേണ്ട നിലവിലെ പമ്പ് ഹൗസ്

വൈദ്യുതി ലൈൻ മാറ്റിയില്ല; കാക്കയങ്ങാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് നിർമാണം പാതിവഴിയിൽ

ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട് -മ​ണ​ത്ത​ണ മ​ല​യോ​ര ഹൈ​വേ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ലെ ജ​ല അ​തോ​റി​റ്റി​യു​ടെ പ​മ്പ് ഹൗ​സ് മാ​റ്റാ​നു​ള്ള നീ​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കാ​ക്ക​യ​ങ്ങാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പാ​ല​പ്പു​ഴ പു​ഴ​യോ​ര​ത്ത് സ്ഥാ​പി​ച്ച പ​മ്പ് ഹൗ​സാ​ണ് മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​ത്. പ​മ്പ് ഹൗ​സി​നാ​യി ജ​ല അ​തോ​റി​റ്റി പ​ണം അ​നു​വ​ദി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ഴ​യ പ​മ്പ് ഹൗ​സി​നും പു​തു​താ​യി എ​ടു​ക്കു​ന്ന പ​മ്പ് ഹൗ​സി​നും ഇ​ട​യി​ലൂ​ടെ പോ​കു​ന്ന എ​ച്ച്.​ടി ലൈ​ൻ മാ​റ്റു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

പാ​ല​പ്പു​ഴ പു​ഴ​യി​ൽ നി​ന്നും മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 140 തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കാ​ക്ക​യ​ങ്ങാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​ക​ളി​ലു​ള്ള​വ​രും ആ​ദി​വാ​സി ഊ​രു​ക​ളി​ലു​ള്ള​വ​രുമു​ണ്ട്. കൂ​ടാ​തെ, 21 പൊ​തു ടാ​പ്പു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ല​വി​ലു​ള്ള പ​മ്പ് ഹൗ​സ് പാ​ല​പ്പു​ഴ, ആ​റ​ളം ഫാം ​ക​വ​ല​യി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ്. പ​മ്പ് ഹൗ​സ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു നീ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​വി​ടെ റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഈ ​ഭാ​ഗം ഒ​ഴി​ച്ച് റോ​ഡി​ന്റെ ഇ​രു​ഭാ​ഗ​ത്തും വീ​തി​കൂ​ട്ട​ൽ പൂ​ർ​ത്തി​യാ​യി. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ലുണ്ടാ​കു​ന്ന കാ​ല​താ​മ​സം റോ​ഡി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​ത്തെ​യും ബാ​ധി​ക്കു​ന്നു. നി​ല​വി​ലു​ള​ള കെ​ട്ടി​ട​ത്തി​ൽ നി​ന്ന് അ​ൽ​പം മാ​റി പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഭി​ത്തി​യു​ടെ ഭാ​ഗം വ​രെ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ എ​ച്ച്.​ടി ലൈ​ൻ മാ​റ്റു​ക​യോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ ലൈ​ൻ ഓ​ഫാ​ക്കി​യി​ടു​ക​യോ വേ​ണം.

എ​ന്നാ​ൽ, ഇ​തു ര​ണ്ടി​നും അ​നു​കൂ​ല​മാ​യ സ​മീ​പ​നം വൈ​ദ്യു​തി വ​കു​പ്പി​ൽ നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ച്ച്.​ടി ലൈ​ൻ മാ​റ്റു​ന്ന​തി​നു​ള്ള പ​ണം ക​രാ​റു​കാ​ര​നോ ജ​ല അ​തോ​റി​റ്റി​യോ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി പ​റ​യു​ന്ന​ത്. റോ​ഡി​ന്റെ ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്ത​വ​ർ ആ​ദ്യം ഇ​തി​ന് ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റി. മേ​ൽ​ക്കൂ​ര​യു​ടെ കോ​ൺ​ക്രീ​റ്റ് ക​ഴി​യു​ന്ന​തു​വ​രെ ലൈ​ൻ ഓ​ഫാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​വു​ക​യാ​ണ്.

Tags:    
News Summary - Kakkayangad drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.