വരയിൽ വിസ്മയം തീർത്ത് അഭയന്ത്

ഇരിട്ടി: കോവിഡ്​ കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം ചിത്രരചനയിലും വർണവിസ്മയം തീർത്ത് താരമാവുകയാണ് എട്ടു വയസ്സുകാരൻ അഭയന്ത്. എടക്കാനം എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ജന്മസിദ്ധമായ വാസനകൊണ്ട് വരയുടെ ലോകത്ത് വർണങ്ങളുടെ വസന്തമൊരുക്കുന്നത്. ലോക പ്രശസ്തരായ നേതാക്കൾ മുതൽ പൂക്കളും പുഴകളും പ്രകൃതിയും എല്ലാം കുഞ്ഞുവിരൽ തുമ്പത്തൊരുക്കിയ വലിയ ആശയങ്ങളിലൂടെ ജീവൻതുടിക്കുന്ന വർണചിത്രങ്ങളാക്കി വിസ്മയം തീർക്കുകയാണ് ഈ കുരുന്നുബാലൻ.

ചെറുപ്പം മുതൽ കരിക്കട്ടയും ഇലകളുമുപയോഗിച്ച് വീടി​െൻറ ചുവരുകളിലും മറ്റും ത​െൻറ വരയുടെ ലോകത്തെ കഴിവു തെളിയിക്കാൻ അഭയന്ത് ശ്രമമാരംഭിച്ചിരുന്നു. കുഞ്ഞുനാളിലെ കുട്ടികളുടെ കുസൃതിയായി അവഗണിക്കാതെ അഭയന്തി​െൻറ കുഞ്ഞുവികൃതിയെ പ്രോത്സാഹിപ്പിക്കാനാണ് ബന്ധുക്കൾ ശ്രദ്ധിച്ചത്. മൂന്നു വയസ്സു മുതൽ മൂന്നാം ക്ലാസുവരെ ആശാന്മാരില്ലാതെ സ്വയം വർണങ്ങളൊരുക്കി അഭയന്ത് വരച്ച പല ചിത്രങ്ങളും പ്രഫഷനൽ ചിത്രകാരന്മാരുടെ രചനകൾക്കൊപ്പം ചേർത്തുവെക്കാവുന്നതാണ്. ഓൺലൈൻ പഠനത്തിരക്കിനിടയിലും കോവിഡ്​ കാലത്തെ വീട്ടിൽ വാസത്തിനിടയിൽ ജീവൻ തുടിക്കുന്ന നൂറ്റമ്പതോളം ചിത്രങ്ങളാണ് അഭയന്തി​െൻറ വിരൽത്തുമ്പിലൂടെ വിരിഞ്ഞത്.

ഇരിട്ടിക്കടുത്ത് എടക്കാനം നടുവിലെ പുരയിൽ എൻ.പി. മനോജി​െൻറയും പരേതയായ ടി.പി. ധന്യയുടെയും മകനാണ് വരയിൽ ഒന്നാമനായ ഈ മിടുക്കൻ.

Tags:    
News Summary - Abhayant was amazed at the drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.