ഇരിട്ടി: ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ അറബിക് ഡിപ്പാർട്ട്മെൻറിെൻറ അഭിമുഖ്യത്തിൽ ലോക അറബിക് ദിനാചരണത്തിെൻറ ഭാഗമായി 19ന് അറബിക് കാലിഗ്രാഫി എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറിലേക്ക് പേപ്പറുകൾ ക്ഷണിച്ചു.
അറബിക് കാലിഗ്രാഫിയും ആത്മീയതയും, പുരാ തന കൈയെഴുത്ത് പ്രതികളും കാലിഗ്രാഫിയും, ആധുനിക, പുരാതന കാലിഗ്രാഫി ശൈലികൾ, ജ്യോമെട്രിയും കാലിഗ്രാഫിയും, ഇസ്ലാമിക് വാസ്തുവും കാലിഗ്രാഫിയും തുടങ്ങി അറബിക് കാലിഗ്രാഫിയുടെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന പേപ്പറുകൾ സമർപ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന പേപ്പറുകൾ സെമിനാറിൽ അവത രിപ്പിക്കാൻ അവസരം ലഭിക്കും. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന പേപ്പറുകൾ ഇതോടനുബന്ധിച്ച് പുറത്തിറക്കുന്ന ജേണലിൽ പ്രസി ദ്ധീകരിക്കും. അബ്സ്ട്രാക്ട് 2023 ഡിസംബർ 12 ന് മുമ്പ് ലഭിച്ചിരിക്കണം. ഇമെയിൽ: Idealuliyil@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.