ഇരിട്ടി: ഇരു വൃക്കകളും തകരാറിലായ മധ്യവയസ്കൻ പയഞ്ചേരി വികാസ് നഗർ സ്വദേശി അഷ്റഫ് കൊയിലോട്രയെന്ന 55 കാരനാണ് വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നത്. അഷ്റഫിന്റെ ജീവൻ രക്ഷിക്കാൻ എത്രയും പെട്ടന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി നാല്പത് ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ഇതിനോടകം തന്നെ ഭീമമായ തുക ചികിത്സക്കായി ചിലവഴിച്ചു. കൂലിവേലയിൽ ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് നിത്യ ചെലവ് പോലും നടത്താൻ പ്രയാസപ്പെടുന്ന നിർധന കുടുംബത്തിന് ചികിത്സക്കുള്ള തു കണ്ടെത്തുന്നത് പ്രയാസകരമാണ്.
ഇരു വൃക്കകളും മാറ്റിവെക്കുന്നതിനും തുടർ ചികിത്സക്കുമായി സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ.ശ്രീലത, പയഞ്ചേരി മഹൽ ഖത്തീബ് ഹുബൈബ് ഹുദവി എന്നിവർ രക്ഷാധികാരികളായും ഇബ്രാഹിം മുണ്ടേരി ചെയർമാനായും പയഞ്ചേരി മഹൽ സെക്രട്ടറി എൻ.കെ. അബ്ദുൾ നാസർ കൺവീനറും സി.സി. ഇബ്രാഹിം ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ഇരിട്ടി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ:0611053000007768, ഐ.എഫ്.സി കോഡ് (എസ്.ഐ ബി എൽ, 0000611) ഗൂഗിൾ പേ നമ്പർ 9497491252.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.