ഇരിട്ടി: കൂട്ടുപുഴയിൽ ജി.എസ്.ടി വിഭാഗം നിരീക്ഷണ കാമറ സ്ഥാപിച്ചു. ജി.എസ്.ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്പോസ്റ്റ് ഇല്ലാതായ സാഹചര്യത്തിലാണ് നിയമ ലംഘനം തടയാൻ അധികൃതർ പുതുവഴി തേടിയത്. റോഡിന് കുറുകെ കവാടം പോലെ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചാണ് അതിർത്തി കടന്ന് പുറത്തേക്കും അകത്തേക്കും വരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കും വിധം കാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. രാത്രിയിലും പകലും ഒരു പോലെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പതിയുന്ന എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ) കാമറകളാണ് സ്ഥാപിച്ചത്.
ജി.എസ്.ടി ഇൻറലിജൻസ് വിഭാഗമാണ് കാമറ സംവിധാനത്തിെൻറ ഏകോപനം നടത്തുക.
നമ്പർപ്ലേറ്റ് റീഡിങ്ങിനൊപ്പം ഓട്ടോമാറ്റിക്കായി ഇ–വേ ബിൽ സംവിധാനം പോർട്ടലുകളുമായി ബന്ധിപ്പിച്ചതിനാൽ സംശയസാഹചര്യങ്ങളിൽ അലാറം സംവിധാനത്തിലൂടെ കൺട്രോൾ റൂമിലെ മോണിറ്ററിലും ചുമതലപ്പെട്ട ഇൻസ്പെക്ടർമാരുടെ മൊബൈൽ ഫോണുകളിലും ദൃശ്യങ്ങൾ ലഭ്യമാകും. ഇത്തരം വാഹനം ആവശ്യമെങ്കിൽ പിന്തുടർന്ന് പിടികൂടി വിശദമായി പരിശോധിക്കുന്നതിന് സാധിക്കും. കാമറ അടുത്തയാഴ്ച മുതൽ പ്രവർത്തനസജ്ജമാകും. ജില്ലയിൽ മാഹിയിലും ഇതേ കാമറ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.