ഇരിട്ടി: മേഖലയിൽ തൊഴുത്തിൽ കെട്ടിയ പശുവിനെ മോഷ്ടിക്കുന്നത് വ്യാപകമാവുന്നതായി പരാതി. എടക്കാനം ചേളത്തൂരിലെ അനന്തോത്ത് ഹൗസിൽ വി.എം. പ്രമോദിെൻറ മൂന്നു വയസ്സുള്ള മൂരിക്കുട്ടനെയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഉളിയിൽ ആവിലാട് റോഡിലെ മട്ടമ്മൽ ഹൗസിൽ മോഹനെൻറ ഉടമസ്ഥതയിലുള്ള പശുവിനെയും മോഷ്ടിച്ചതായി മട്ടന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് മോഹനെൻറ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയ മൂന്നുമാസം ഗർഭിണിയായ പശുവിനെ മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയത്.
ആദ്യദിനം പശു കെട്ടഴിഞ്ഞ് പോയതാണെന്ന സംശയത്തെ തുടർന്ന് സമീപപ്രദേശങ്ങളിലൊക്കെ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടർന്നാണ് മോഹനൻ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്ത് മട്ടന്നൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എടക്കാനം ചേളത്തൂരിലും കന്നുകാലി മോഷണം നടന്നത്. ഇതിനിടെ ഉളിയിലും എടക്കാനത്തിനും മധ്യേയുള്ള മുത്തപ്പൻ കരിക്കടുത്ത് ആളൊഴിഞ്ഞ പറമ്പിൽ പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച പശുവിനെ ഇവിടെ വെച്ച് ഇറച്ചിക്കായി അറുത്തതാണെന്നാണ് സൂചന.
മോഷ്ടാക്കളെ പിടികൂടി നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും എടക്കാനം ക്ഷീരകർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.