ഇരിട്ടി: തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചതോടെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം മാക്കൂട്ടം പൊലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കേരളത്തിൽ നിന്നെത്തിയ വാഹനത്തിൽനിന്ന് കണക്കിൽപെടാത്ത 1.5 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മാക്കൂട്ടം ചെക്പോസ്റ്റിൽ പൊലീസും എക്സൈസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
കേരളത്തിൽനിന്ന് എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കർണാടകയിലേക്ക് കടത്തിവിടുന്നത്. പണം, ആയുധം, ലഹരി വസ്തുക്കൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. രേഖകളില്ലാതെ 50000 ൽ കൂടുതൽ പണം കണ്ടെത്തിയാൽ സംഘം പിടിച്ചെടുക്കും. പിന്നീട് രേഖകൾ ഹാജരാക്കിയാൽ മാത്രമേ പിടിച്ചെടുക്കുന്ന പണം തിരികെ ലഭിക്കുകയുള്ളൂ. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് അടക്കം വിഡിയോ എടുത്താണ് പരിശോധന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ പൊലീസ്, എക്സൈസ്, കേന്ദ്രസേന, ഇലക്ഷൻ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ശക്തമായ പരിശോധന തുടരുന്നുണ്ട്. ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വരാൻ സാധ്യത മുൻനിർത്തി രണ്ട് സംഘങ്ങളായി വേർതിരിഞ്ഞാണ് എക്സൈസ് പരിശോധന. കേരളാതിർത്തിയിലും ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുന്നത് വിഡിയോ പകർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.