ഇരിട്ടി: കോവിഡ് കാലത്ത് പെയിൻറിങ് ജോലി കുറഞ്ഞതോടെയാണ് തില്ലങ്കേരി പള്ള്യത്തെ സി.കെ. ധനേഷ് യൂട്യൂബില്‍ ജിവിതം കരുപ്പിടിപ്പിക്കാന്‍ പുതിയജോലി വല്ലതുമുണ്ടോയെന്ന് തിരഞ്ഞത്. ശ്രമം വിഫലമായില്ല. ചിരട്ടകള്‍കൊണ്ട് അലങ്കാര വസ്തുക്കളും മറ്റുമുണ്ടാക്കുന്നതും മാര്‍ക്കറ്റിലുള്ള സാധ്യതകളുമുള്ള ചില വിഡിയോകള്‍ കണ്ടതോടെ രണ്ടാമതൊന്ന് ആലോചിച്ചില്ല. ചിരട്ടകൊണ്ട് മൊബൈല്‍ സ്റ്റാന്‍ഡ് നിര്‍മിച്ചായിരുന്നു തുടക്കം.
പിന്നീട് വിവിധ അലങ്കാര രൂപങ്ങളും കപ്പ്, വിളക്ക്, ഭണ്ഡാരപ്പെട്ടി, വിവിധ പാര്‍ട്ടി ചിഹ്നങ്ങളുടെയും നിര്‍മാണം തുടങ്ങി. ചിരട്ടകള്‍കൊണ്ടുള്ള വിസ്മയം സുഹൃത്തുക്കള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ അലങ്കാര വസ്തുക്കള്‍ക്കും മറ്റുമായി ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും ധനേഷിന് വിളിയെത്തി. ഇന്ന്് ധനേഷിെൻറയും കുടുംബത്തിെൻറയും ഉപജീവന മാര്‍ഗം കൂടിയായിമാറി ചിരട്ട കൊണ്ടുള്ള കരകൗശലം.
ബ്ലേഡും സാന്‍ഡ് പേപ്പറുമാണ് പണിയായുധങ്ങള്‍. കരകൗശല വിദ്യ സ്വയം ആര്‍ജിച്ചെടുത്തതാണ്. ഗുരുവായി ആരുമില്ല. ഒരു രൂപമുണ്ടാക്കാന്‍ ആറു മുതല്‍ എട്ടുമണിക്കൂര്‍ വരെ വേണ്ടി വരുമെന്ന് ധനേഷ് പറഞ്ഞു. ചിരട്ട തികയാതെ വന്നാല്‍ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍നിന്ന് എത്തിച്ചു നല്‍കും. ധനേഷിനെ പ്രവൃത്തിക്ക് സഹായിക്കാനായി ഭാര്യ പ്രജിനയും മക്കളായ അഭിത്തും ശിവാനിയുമുണ്ട്. ശിൽപങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9207109207നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.