ഇരിട്ടി:സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ കേരള ബജറ്റിലെ ജനദ്രോഹ പ്രഖ്യാപനത്തെ തുടർന്നുള്ള കേരളത്തിലെ സിപിഎമ്മിനെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് ഇരിട്ടിയിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ.അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ ടി. സഹദുല്ല, ട്രഷറർ മുഹമ്മദ് കടവത്തൂർ ,വൈസ് പ്രസിഡൻറുമാരായ ഇബ്രാഹിം മുണ്ടേരി,അഡ്വ.എസ്.മുഹമ്മദ് ,കെ പി താഹിർ,
കെ.വി.മുഹമ്മദ് അലി ഹാജി ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സിക്രട്ടറിമാരായ അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് മാസ്റ്റർ,എംപി മുഹമ്മദലി,മഹമൂദ് അള്ളാംകുളം ,ടി പി മുസ്തഫ,എൻ കെ റഫീഖ് മാസ്റ്റർ, പി.കെ.സുബൈർ , വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റഹിയാനത്ത് സുബി എന്നിവർക്കാണ് സ്വീകരണം നൽകിയത്.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി.അബ്ദുല്ല, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം കെ ഹാരിസ് ,സി ഹാരിസ് ,പി കെ അബ്ദുൾ ഖാദർ, പി വി ഇബ്രാഹിം സെക്രട്ടറിമാരായ കെവി റഷീദ് , യുപി മുഹമ്മദ് , ഇ.കെ. അബ്ദുൾ റഹ്മാൻ
ഗഫൂർ മാസ്റ്റർ ഉളിയിൽ , പോഷക സംഘടന ഭാരവാഹികളായ കേളോത്ത് നാസർ, എം.കെ.മുഹമ്മദ്, എം.പി.അബ്ദുറഹിമാൻ, സിറാജ് പൂക്കോത്ത്, തറാൽ ഹംസ,വി.പി.റഷീദ്,ഇ.കെ.ഷഫാഫ്, പി.കെ.ബൽക്കീസ്, സിറാജ് പാറയിൽ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ സ്വാഗതവും ട്രഷറർ ഇബ്രാഹിം പൊയിലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.