1. മാക്കൂട്ടം ചുരം പാതയിൽ കാറ്റിൽ വീണ് ഗതാഗത തടസ്സമുണ്ടാക്കിയ മരം മുറിച്ചു മാറ്റുന്നു, 2. ഉളിക്കൽ പുറവയൽ റോഡിൽ മൺതിട്ട ഇടിഞ്ഞുവീണ നിലയിൽ,

ഇ​രി​ട്ടി: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​ല​യോ​ര​ത്ത് പ​ര​ക്കെ നാ​ശം. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം നി​ല​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലാ​ണ് സം​ഭ​വം. സ​മാ​ന്ത​ര റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ മാ​ക്കൂ​ട്ടം ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റി​ൽ​നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൂ​റ്റ​ൻ മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

ത​ല​നാ​രി​ഴ​ക്കാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കാ​ർ ക​ട​ന്നു​പോ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​രം സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ ത​ക​ർ​ത്തു റോ​ഡി​നു കു​റു​കെ പ​തി​ക്കു​ക​യാ​യി​രു​ന്നു.

പേരട്ടയിലെ രാധാകൃഷ്ണന്റെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ

തു​ട​ർ​ന്ന് ഇ​തു​വ​ഴി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ മ​ര​ത്തി​ന് ഇ​രു വ​ശ​ത്തു​മാ​യി കു​ടു​ങ്ങി. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ണ്ടു​നി​ന്നു. ക​ർ​ണാ​ട​ക ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​രി​ട്ടി അ​ഗ്നി ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്ത് എ​ത്തി.

മ​ണ്ണി​ടി​ച്ചി​ൽ വ്യാ​പ​കം

മ​ല​യോ​ര​ത്ത് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് മ​ണ്ണി​ടി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ഉ​ളി​ക്ക​ൽ പു​റ​വ​യ​ൽ റോ​ഡി​ൽ ഹൈ​സ്കൂ​ളി​ന് സ​മീ​പം മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​മു​ള്ള മ​ൺ​തി​ട്ട ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വാ​സ്ഥ​യി​ൽ.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്റെ അ​പ​ക​ടാ​വ​സ്ഥ നി​ര​വ​ധി ത​വ​ണ ര​ക്ഷി​താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. ഇ​രു​വ​ശ​വും വ​ള​രെ ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ൺ​തി​ട്ട​യു​ടെ അ​ടി​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ അ​ട​ർ​ന്നു​വീ​ണ​ത്. ഇ​വി​ടം അ​ടി​യ​ന്തി​ര​മാ​യി മ​ണ്ണ് മാ​റ്റി​യി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

 മണിക്കടവ്-ചപ്പാത്ത് പാലം വെള്ളം കയറിയ നിലയിൽ

പു​റ​വ​യ​ലി​ൽ നി​ന്നും ഉ​ളി​ക്ക​ലി​ലേ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള വ​ഴി​യാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും മ​ഴ​യി​ൽ ഇ​വി​ടെ മ​ണ്ണ് ഇ​ടി​ഞ്ഞി​രു​ന്നു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞ് അ​പ​ക​ടം ന​ട​ക്കു​ന്ന​ത്. രാ​ത്രി​യും മ​ഴ തു​ട​ർ​ന്നാ​ൽ വീ​ണ്ടും മ​ണ്ണി​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്ക​ണം എ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​രു​ൾ പൊ​ട്ടി​യ​താ​യി സം​ശ​യം

ക​ർ​ണാ​ട​ക വ​ന മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ടി​യ​താ​യി സം​ശ​യം. വ​യ​ത്തൂ​ർ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക്ക​ട​വി​നെ​യും മാ​ട്ട​റ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​പ്പാ​ത്തു​പാ​ലം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. മ​ഴ തു​ട​ർ​ന്നാ​ൽ വ​ട്ടി​യാം​തോ​ട് വ​യ​ത്തൂ​ർ പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ൻ കാ​ര​ണം.

കി​ണ​ർ താ​ഴ്ന്നു

ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പേ​ര​ട്ട​യി​ലെ ക​ല്ല​ൻ​തോ​ടി​ൽ വ​ള​യ​ൻ​കോ​ട് രാ​ധാ​കൃ​ഷ്ണ​ന്റെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​ർ ക​ന​ത്ത മ​ഴ​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്ന 10 മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞ​തോ​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വാ​ർ​ഡ് മെം​ബ​ർ ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി എ​ത്തി രാ​ധാ​കൃ​ഷ്ണ​നെ​യും ഭാ​ര്യ ശാ​ന്ത​യെ​യും സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പാ​ർ​പ്പി​ച്ചു.

വീ​ട്ടു​മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു

കീ​ഴൂ​രി​ൽ ര​ണ്ടു വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണു. കീ​ഴൂ​ർ ക​ണ്ണ്യ​ത്ത് മ​ട​പ്പു​ര​ക്ക് സ​മീ​പം അ​മൃ​ത​ത്തി​ൽ കെ.​പി. രാ​ജേ​ന്ദ്ര​ൻ, സ​ന്നി​ധാ​ൻ നി​വാ​സി​ൽ പി. ​ബാ​ബു എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ ചെ​ങ്ക​ൽ മ​തി​ലു​ക​ളാ​ണ് ഇ​ടി​ഞ്ഞ​ത്.

ര​ണ്ടു വീ​ടു​ക​ളു​ടെ​യും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ് മ​തി​ലു​ക​ൾ. ര​ണ്ടു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യാ​ണ് മേ​ഖ​ല​യി​ൽ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ വി​ണ്ടു​കീ​റി നി​ൽ​ക്കു​ന്ന മ​തി​ലി​ന്റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളും കൂ​ടി നി​ലം​പ​തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ർ.

Tags:    
News Summary - heavy rain in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.