ഇരിട്ടി: വികാസ് നഗർ സ്വദേശിയായ മനാഫ്- അൻസീറ ദമ്പതികളുടെ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഐറമോളുടെ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഗുരുതര കരൾ രോഗം ബാധിച്ചതിനാൽ ഉടൻ കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തണമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
ശാസ്ത്രക്രിയക്ക് 20 ലക്ഷം രൂപയും തുടർ ചികിത്സക്കുള്ള തുകയും ആവശ്യമായി വന്നിരിക്കുകയാണ്. നിർധന കുടുംബാംഗങ്ങളായ മാതാപിതാക്കൾക്കും കുടുബത്തിനും ഇത്രയും ഭീമമായ തുക താങ്ങാവുന്നതിനുമപ്പുറമാണ്. ഇതിന്റെ ഭാഗമായി നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപത്കരിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി.പി. അബ്ദുൽ റഷീദ്, മഹല്ല് സെക്രട്ടറി കെ. സാബിർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പയഞ്ചരി മഹൽ ഖത്തീബ് ഹുബൈബ് ഹുദവി, മഹല്ല് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൽ നാസർ (രക്ഷാധികാരികൾ), വി.പി. അബ്ദുൽ റഷീദ് (ചെയർ.), കെ. സാബിർ കൺ. , അബ്ദുൽ അസീസ് (ട്രഷ.), എം.കെ. ഹാരിസ്, പി.കെ. യൂസഫ് (വൈസ് ചെയർ.). എം. ഫിറോസ്, കെ. ഷാനിദ് (ജോ.കൺ.). ഫെഡറൽ ബാങ്ക് ഇരിട്ടി ശാഖയിലെ അക്കൗണ്ടിൽ സഹായധനം കൈമാറാം. അക്കൗണ്ട് നമ്പർ: 14580100170757, ഐ.എഫ്.എ എസ് സി: എഫ്.ഡി.ആർ.എൽ.0001458, ഫോൺ പേ: 7025659778.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.