ഇരിട്ടി: അംഗപരിമിതരുൾപ്പെടെയുള്ള നിർധന കുടുംബത്തിെൻറ ഉപജീവനമാർഗമായിരുന്ന കാടകളെ കവർന്നതായി പരാതി. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ വീട്ടുമുറ്റത്ത് കൂട്ടിൽ വളർത്തുന്ന നൂറോളം കാടകളെയാണ് പൂട്ടുതകർത്ത് കൊണ്ടുപോയത്. 20ഓളം കാടകളെ വീട്ടുമുറ്റത്ത് ചത്തനിലയിലും കണ്ടെത്തി. ചൊവ്വാഴ്ച്ച പുലർച്ചയാണ് കാടകളെ കവർന്നതെന്നാണ് കരുതുന്നത്. വിധവയായ രാധാമണിയും വയോധികയായ മാതാവ് ചന്ദ്രികയും അവിവാഹിതയായ സഹോദരി അശ്വതിയും അംഗപരിമിതരാണ്. ആലുവ സ്വദേശികളായ രാധാമണിയും കുടുംബവും ഒന്നര മാസം മുമ്പാണ് കീഴൂർകുന്നിൽ വീട് വാങ്ങി താമസം തുടങ്ങിയത്. രാധാമണിയുടെ പരാതിയിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.