ഇരിട്ടി: ഇരിട്ടി സബ്ജില്ല വിഭജനം പ്രാവര്‍ത്തികമാകാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ സബ്ജില്ലയായ ഇരിട്ടി വിഭജിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. കൊട്ടിയൂര്‍ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ പേരട്ട വരെ 10 പഞ്ചായത്തുകളിലായി വികസിച്ചു കിടക്കുന്ന സബ്ജില്ലയില് എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് അടക്കം 102 സ്കൂളുകളുണ്ട്.
ഇവിടങ്ങളില്‍നിന്ന് ഭരണനിര്‍വഹണത്തിന് 30 കിലോമീറ്ററുകള്‍ വരെ സഞ്ചരിക്കേണ്ടി വരുന്നു. നിലവിലുള്ള ഓഫിസ് നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. സ്കൂളുകള്‍ തുറന്നതോടെ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ഏറെയാണ്.
നിലവിലുള്ള ഓഫിസ് വിഭജിച്ച് പേരാവൂരില്‍ പുതിയ ഓഫിസ് നിർമിക്കുമെന്ന് അറിഞ്ഞതുമുതല്‍ അതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. വിഭജനം പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. പുതിയ സബ്ജില്ലയുടെ ആസ്ഥാനം പേരാവൂരാണെന്ന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.