ഇരിട്ടി: കർണാടക വനമേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഉളിക്കൽ പഞ്ചായത്തിലെ വിവിധ പുഴകളിൽ ജലവിതാനം ഉയർന്നു. വട്ടിയാംതോട്, മണിക്കടവ്, നുച്യാട്, വയത്തൂർ പുഴകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. വയത്തൂർ, വട്ടിയാംതോട് പാലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മണിക്കടവ്, കാഞ്ഞിരക്കൊല്ലി മേഖലയോട് ചേർന്നുകിടക്കുന്ന വന മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. പുഴകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി, ഉളിക്കൽ പൊലീസ് എന്നിവർ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.