ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ എം.എസ്സി പരീക്ഷക്ക് ചോദ്യപേപ്പര്‍ മാറിപ്പൊട്ടിച്ച് വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എം.എസ്സി മാത്തമാറ്റിക്സ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിനിടയിലാണ് സംഭവം. ഏതാനും കുട്ടികള്‍ക്ക് ഇതിെൻറ സ്കീം മാറിയുള്ള (പഴയ സ്കീം) ചോദ്യപേപ്പര്‍ മാറിപ്പൊട്ടിച്ച് നല്‍കിയെന്നാണ് ആക്ഷേപം. രാവിലെ 11 മുതല്‍ രണ്ടുവരെയുള്ള പരീക്ഷ, ചോദ്യപേപ്പര്‍ മാറിക്കിട്ടിയ കുട്ടികളും എഴുതി. പരീക്ഷക്കുശേഷം പുറത്തിറങ്ങി കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്തപ്പോഴാണ് ചോദ്യങ്ങളിലെ മാറ്റം മനസ്സിലാക്കിയതെന്ന് പറയുന്നു.
രണ്ട് പേപ്പറിലെയും വ്യത്യസ്ത മാര്‍ക്കിനുള്ള പരീക്ഷയുമായിരുന്നു. തുടര്‍ന്ന് വിവരം കോളജ് മേധാവികളെ അറിയിച്ചു. ഉടന്‍ മാറിയ ചോദ്യപേപ്പര്‍ തിരിച്ചുവാങ്ങി ഈ കുട്ടികളെ വീണ്ടും യഥാര്‍ഥ ചോദ്യപേപ്പര്‍ നല്കി തുടര്‍ന്നുള്ള സമയത്ത് പരീക്ഷ എഴുതിച്ചെന്ന് പറയുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിവരം രഹസ്യമാക്കിവെച്ചുവെന്നും സര്‍വകലാശാലയെ തക്കസമയത്ത് അറിയിച്ചില്ലെന്നുമുള്ള വിവരത്തിെൻറ നിജസ്ഥിതിയാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. എന്നാല്‍, ചോദ്യപേപ്പര്‍ മാറിപ്പൊട്ടിച്ചതെന്നത് ശരിയാണെന്നും പുറത്തുപോകാത്തതിനാലും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സമയത്ത് വീണ്ടും പരീക്ഷ നടത്തുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലും പരീക്ഷ എഴുതിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.