ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് മോഷണം പോയ രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരിട്ടി പഴയപാലത്ത് ആൾത്താമസമില്ലാത്ത വീടിെൻറ ടെറസിൽനിന്ന് അവശേഷിച്ച രണ്ട് ലാപ്ടോപ്പുകൾ കൂടി പൊലീസ് കണ്ടെടുത്തത്.
കവർച്ച നടത്തിയ ശേഷം പ്രതികളായ കോഴിക്കോട് മാറാട് പാലക്കൽ ഹൗസിൽ ടി. ദീപു (31), തലശ്ശേരി ടെമ്പിൾ ഗേറ്റിൽ കുന്നുംപുറത്ത് ഹൗസിൽ കെ.എസ്. മനോജ് (54) എന്നിവർ ഒളിവിൽ താമസിച്ചതും പൊലീസ് സംഘം പ്രതികളെ പിടികൂടിയതും ഈ വീട്ടിൽ വെച്ചായിരുന്നു. മേയ് ആറിനാണ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിെൻറ വാതിൽ തകർത്ത് 26 ലാപ് ടോപ്പുകൾ കവർന്നത്. ഇതിൽ 24 എണ്ണം ചക്കരക്കല്ലിലെ ഒരു സ്ഥാപനത്തിൽനിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പഴയപാലത്ത് ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ താമസിച്ച പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലാപ്ടോപ്പുകൾ മറ്റൊരാൾക്ക് കൈമാറിയെന്നായിരുന്നു പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നത്.
ഇന്നലെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെ തുടർന്നാണ്, പ്രതികൾ ഒളിവിൽ താമസിച്ച കെട്ടിടത്തിെൻറ രണ്ടാം നിലയിൽ നിന്നും അവശേഷിച്ച ലാപ്ടോപ്പുകൾ കൂടി കണ്ടെടുത്തത്.എസ്.ഐമാരായ അബ്ബാസലി, കെ.ടി. മനോജ്, സ്ക്വാഡ് അംഗങ്ങളായ ഷിനിത്ത്, ഷൗക്കത്തലി, ആേൻറാ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി ലാപ്ടോപ്പുകൾ കണ്ടെടുത്തത്. കോവിഡ് പരിശോധനക്കുശേഷം പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.