ഇരിട്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായി. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളിയാഴ്ച ഉച്ചയോടെ ഏഴുപേർക്കാണ് കടിയേറ്റത്. കടിച്ച നായ് അവശയായി ചത്തുവീണു. തെരുവുനായ് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ നഗരസഭ അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും ഏഴുപേർക്ക് കടിയേറ്റത്. പരിക്കേറ്റവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.