ഇരിട്ടി: പഞ്ചാബ് നാഷനൽ ബാങ്കിനുള്ളിൽ മൂർഖൻ പാമ്പ് കയറി. ഇതോടെ ഒരു മണിക്കൂറോളം ബാങ്കിന്റെ പ്രവർത്തനം നിലച്ചു. തിങ്കളാഴ്ച രാവിലെ 10.45നാണ് ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇരിട്ടി ശാഖയിലേക്ക് പാമ്പ് എത്തിയത്. ബാങ്കിലേക്ക് കയറിവന്ന ഉപഭോക്താവാണ് പാമ്പ് സ്റ്റെപ്പ് വഴി കയറി ബാങ്കിനുള്ളിലെത്തിയത് ആദ്യം കണ്ടത്. പാമ്പ് ബാങ്കിന്റെ മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു.
ഇടക്ക് പത്തി വിടർത്തി. ഇതോടെ സമീപത്തെ കച്ചവടക്കാർ, ചുമട്ടുതൊഴിലാളികളുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഉടൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടികയുമായിരുന്നു.
മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള വിഷപ്പാമ്പുകെളാക്കെ ഇറങ്ങുന്ന സമയമാണിതെന്നും വീടും പരിസരവും സ്ഥാപനങ്ങളുമെല്ലാം ശുചീകരണ പ്രവൃത്തി നടത്തി വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണമെന്നും അല്ലെങ്കിൽ പാമ്പുകൾ വീട്ടിലും ഓഫിസിനകത്ത് ഉൾപ്പെടെ ഉണ്ടാകുമെന്നും ഫൈസൽ പറഞ്ഞു.
ഒരു മാസത്തിനിടയിൽ നൂറോളം പാമ്പുകളെ പിടികൂടിയതായി വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.