ഇരിട്ടി: ക്രിസ്മസ്-പുതുവത്സരാഘോഷത്തിെൻറ മറവിൽ അതിർത്തി കടന്ന് വൻതോതിൽ ലഹരി വസ്തുക്കളും മയക്കുമരുന്നും എത്താനുള്ള സാധ്യത കണക്കിലെടുത്ത് കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പരിശോധന ശക്തമാക്കി. അതിർത്തി കടന്ന് എത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. നാർകോട്ടിക് സെല്ലിെൻറയും പൊലീസിെൻറയും എക്സൈസിെൻറയും നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് ഉൾപ്പെട്ട സംഘമാണ് പരിശോധിക്കുന്നത്.
കിളിയന്തറ എക്സൈസ് ചെക് പോസ്റ്റ് വഴി കടന്നുപോകുന്ന യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഡോഗ് സ്ക്വാഡ് പരിശോധിച്ചു. ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ സാധ്യതയുള്ള വാഹനങ്ങളുടെ വിവിധ അറകൾ പരിശോധിച്ചു.
ബംഗളൂരു, മൈസുരൂ ഭാഗങ്ങളിൽനിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നത് മാക്കൂട്ടം ചുരം പാത വഴിയാണ്. ഒരു വർഷത്തിനിടയിൽ എക്സൈസും പൊലീസും നിരവധി മയക്കുമരുന്നും കഞ്ചാവും പിടികൂടിയിരുന്നു. ഇവ എത്തിക്കുന്ന നിരവധി സംഘങ്ങളും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് വ്യാപന സമയത്ത് അതിൽത്തിയിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ എല്ലാം പൂർണമായും പിൻവലിച്ചിരുന്നു.
കൂട്ടുപുഴയിൽ പൊലീസിെൻറയും കിളിയന്തറയിൽ ആരോഗ്യവകുപ്പിെൻറയും ചെക് പോസ്റ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഡോഗ് സ്ക്വാഡ് ട്രെയിനർ എ.എസ്.ഐ കെ.എസ്. സാബുവിെൻറ നേതൃത്വത്തിൽ മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ വിദഗ്ധ പരിശീലനം കിട്ടിയ നായ് വാഹനങ്ങളുടെ ഉള്ളിൽ കയറി വരെ പരിശോധിക്കുന്നുണ്ട്. ഇരിട്ടി എക്സൈസ് സി.ഐ ഹരിദാസൻ പിലാക്കൽ, കൂട്ടുപുഴ എക്സൈസ് എസ്.ഐ ഹേമന്ത് കുമാർ, എ.എസ്.ഐ ടി.വി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.