ഇരിട്ടി: ബാരാപ്പോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻ പാറ ഇളകി വീണ് വീടിെൻറ ചുമർ തകർന്നു. പാലത്തുംകടവിലെ സോഫിയുടെ വീടിെൻറ അടുക്കളഭാഗത്തെ ചുമരാണ് തകർന്നത്.
വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ, ബാരാപ്പോൾ പദ്ധതിയുടെ കനാലിനായി ഏറ്റെടുത്ത സ്ഥലത്തെ കൂറ്റൻ കല്ല് ഇളകി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സോഫി ഈ സമയത്ത് മൂത്തമകെൻറ വീട്ടിൽ പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. 2016 ലും ഇതുപോലെ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചിരുന്നു.
അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പിള്ളിക്കുന്നേൽ, ബ്ലോക്ക് മെംബർ മേരി റജി, പഞ്ചായത്ത് മെംബർമാരായ ബിജോയ് പ്ലാത്തോട്ടം, സജി മച്ചിത്താനി, വില്ലേജ് ഓഫിസർ മനോജ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.