തില്ലങ്കേരി പൊന്മണി കേന്ദ്രം നാടിന് സമർപ്പിച്ചു

ഇരിട്ടി: 14.30 ലക്ഷം രൂപ ചെലവിൽ നിർമിച്ച തില്ലങ്കേരി പൊന്മണി കേന്ദ്രം നാടിന് സമർപ്പിച്ചു. കാർഷികമേഖലയിൽ ഉത്പാദന വർധന ലക്ഷ്യമാക്കി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ മൂന്നാം വാർഡ് പുഞ്ചവയൽ പാടശേഖരസമിതിക്ക് പൊന്മണി കേന്ദ്രം അനുവദിച്ചത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നജീദാ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപറമ്പിൽ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. ആശ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സനീഷ്, കെ.എൻ. പദ്‌മാവതി, കെ.സി. രാജശ്രീ, അഡ്വ. കെ. ഹമീദ്, ആനന്ദവല്ലി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. സുഭാഷ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Thillankery Ponmani Center inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.